കാട് പിടിച്ചു കിടന്ന ബസിനെ സ്വിമ്മിങ് പൂളാക്കി മാറ്റി; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

ഫ്രഞ്ച് കലാകാരനായ ബെനഡെറ്റോ ബുഫാലിനോയാണ് കാടുപിടിച്ചു കിടന്ന ബസിനെ കിടിലന്‍ ഒരു സ്വിമ്മിങ് പൂളാക്കി മാറ്റിയത്

പാരീസ്: നമ്മുടെ നാട്ടില്‍ പോലീസ് സ്‌റ്റേഷന്റെ പരിസരത്ത് നിരവധി വാഹനങ്ങളാണ് കാടുപിടിച്ച് കിടക്കുന്നത്. ആര്‍ക്കും ഉപകാരമില്ലാതെ അവ തുരുമ്പെടുത്ത് നശിക്കാറാണ് പതിവ്. എന്നാല്‍ പാരീസിലെ ഒരു കലാകാരന്‍
കാടുപിടിച്ചു കിടന്ന ബസിനെ സ്വിമ്മിങ് പൂളാക്കി മാറ്റിയിരിക്കുകയാണ്.

ഫ്രഞ്ച് കലാകാരനായ ബെനഡെറ്റോ ബുഫാലിനോയാണ് കാടുപിടിച്ചു കിടന്ന ബസിനെ കിടിലന്‍ ഒരു സ്വിമ്മിങ് പൂളാക്കി മാറ്റിയത്. ‘ലെ ബസ് പിസിന്‍’ എന്നാണ് ബെനഡെറ്റോ തന്റെ പുതിയ കലാ സൃഷ്ടിക്ക് നല്‍കിയിരിക്കുന്ന പേര്.

വിദഗ്ധരെ ഉപയോഗിച്ച ആദ്യം ബസിന്റെ സീറ്റുകളും വയറുകളും നീക്കം ചെയ്താണ് സ്വിമ്മിങ് പൂളിനായുള്ള ജോലി ബെനഡെറ്റോ ആരംഭിച്ചത്. ബസ് സ്വിമ്മിങ് പൂളിന് 30 അടി നീളവും എട്ടടി വീതിയുമാണ് ഉള്ളത്. ഒരേ സമയം പത്ത് പേര്‍ക്ക് സുഖമായി ഈ ബസ് സ്വിമ്മിങ് പൂളില്‍ നീന്താമെന്നാണ് ബെനഡെറ്റോ പറയുന്നത്.

Exit mobile version