ചരിത്രം തൊട്ട് എണ്ണവില; ബാരലിന് 70 ഡോളർ; സർവകാല റെക്കോർഡിൽ; തിരിച്ചടിച്ചത് ആരാംകോ

ഹൂതികൾ നടത്തിയ ഡ്രോൺ ആക്രമണമാണ് ഇന്ധനവില കുതിച്ചുയരാൻ കാരണമായത്.

റിയാദ്: ആഗോള തലത്തിൽ റെക്കോർഡുകൾ തകർത്ത് എണ്ണവിലയുടെ കുതിപ്പ്. അസംസ്‌കൃത എണ്ണവില 20 ശതമാനം വർധിപ്പിച്ച് ബാരലിന് 70 ഡോളർ വരെ എത്തി. 80 ഡോളർ വരെ വില വർധിക്കാനാണു സാധ്യത. സൗദിയിലെ ആരാംകോയിലെ എണ്ണ ഉൽപാദന കേന്ദ്രത്തിന് നേരെ ഹൂതികൾ നടത്തിയ ഡ്രോൺ ആക്രമണമാണ് ഇന്ധനവില കുതിച്ചുയരാൻ കാരണമായത്.

28വർഷത്തിനിടെ ഒറ്റ ദിവസം കൊണ്ടുണ്ടാകുന്ന ഏറ്റവും വലിയ വർധനയാണിത്. ഹൂതി ആക്രമണം സൗദിയുടെ ആകെ എണ്ണ ഉത്പാദനത്തിന്റെ പകുതി കുറച്ചിരുന്നു. ആക്രമണമുണ്ടായ സൗദി ദേശീയ എണ്ണക്കമ്പനി അരാംകോയുടെ ബുഖ്‌യാഖിലും ഖുറൈസിലും കേന്ദ്രങ്ങളിൽ ഉത്പാദനം നിർത്തിവച്ചെന്നു സൗദി ഊർജമന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ അറിയിച്ചു.

പ്രതിദിനം 57 ലക്ഷം ബാരൽ എണ്ണയാണ് ഇതോടെ നഷ്ടമാവുക. പ്രതിദിന ആഗോള എണ്ണ ഉത്പാദനത്തിലെ ആറു ശതമാനമാണിത്. നാശനഷ്ടമുണ്ടായ ബുഖ്‌യാഖിലും ഖുറൈസിലും പുനരുദ്ധാണ നടപടികൾ പുരോഗമിക്കുകയാണ്. നീണ്ടുപോയാൽ പ്രതിസന്ധി മറികടക്കാൻ കരുതൽ ശേഖരം ഉപയോഗിക്കുമെന്നു യുഎസ് വ്യക്തമാക്കി. സെപ്റ്റംബർ 11നാണ് അരാംകോയുടെ കേന്ദ്രത്തിൽ ഡ്രോൺ ആക്രമണം ഉണ്ടായത്. ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ സ്റ്റെബിലൈസേഷൻ പ്ലാന്റാണു ആക്രമണമുണ്ടായ ബുഖ്‌യാഖിലേത്.

Exit mobile version