മലയാളി സമൂഹത്തിന് സന്തോഷപ്രദമായ ഓണാശംസകള്‍; മലയാളികള്‍ക്ക് ആശംസകളുമായി ന്യൂസിലാന്റ് പ്രധാനമന്ത്രി, വീഡിയോ

മലയാളി സമാജങ്ങള്‍ക്കും അവര്‍ ആശംസകള്‍ നേര്‍ന്നു.

വില്ലിങ്ടണ്‍: ലോകമെമ്പാടും ഇപ്പോള്‍ ഓണത്തിന്റെ ആഘോഷ ലഹരിയില്‍ ആണ്. ഓണം കൊള്ളാനും സദ്യയൊരുക്കാനുമുള്ള പാച്ചിലിലാണ് ഇന്ന് മലയാളികളും. ഈ സാഹചര്യത്തില്‍ മലയാളികള്‍ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍.

മലയാളിയും ന്യൂസിലാന്‍ഡ് പാര്‍ലമെന്റ് അംഗവുമായ പ്രിയങ്ക രാധകൃഷ്ണനൊപ്പമാണ് ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡേന്‍ മലയാളി സമൂഹത്തിന് ആശംസകള്‍ നേര്‍ന്നത്. ന്യൂസിലാന്റിലെ മലയാളി സമൂഹത്തിന് സന്തോഷപ്രദമായ ഓണാശംസകള്‍ നേരുന്നുവെന്നാണ് അവര്‍ പറഞ്ഞത്.

സമാധാനത്തോടെയും സന്തോഷത്തോടെയും എല്ലാ കുടുംബങ്ങളും ഓണാഘോഷം ആനന്ദകരമാക്കണമെന്നും ന്യൂസിലാന്റ് പ്രധാനമന്ത്രി പറഞ്ഞു. മലയാളി സമാജങ്ങള്‍ക്കും അവര്‍ ആശംസകള്‍ നേര്‍ന്നു. ന്യൂസിലാന്റിലടക്കമുള്ള വിദേശ രാജ്യങ്ങളില്‍ വിവിധ മലയാളി സംഘടനകളുടെ വിപുലമായ ഓണോഘോഷ പരിപാടികളാണ് നടന്ന് വരുന്നത്. പ്രധാനമന്ത്രിയുടെ ആശംസകള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

Exit mobile version