പരിസ്ഥിതി സ്‌നേഹം പറച്ചിലല്ല, പ്രവർത്തിയാണ്; ആമസോൺ കാടുകളിലെ തീയണയ്ക്കാൻ 36 കോടി രൂപ നൽകി ഡികാപ്രിയോ

മുപ്പത്തിയാറ് കോടി രൂപയാണ് ഡികാപ്രിയോയുടെ സംഘടന നൽകിയിരിക്കുന്നത്.

ലോസ്ആഞ്ചലസ്: പരിസ്ഥിതി വാദങ്ങളിലും പ്രവർത്തനങ്ങളിലും സജീവമായി ഇടപെടുന്ന ഹോളിവുഡ് നടൻ ലിയനാർഡോ ഡികാപ്രിയോ വീണ്ടും മനസ് കീഴടക്കുന്നു. ലോകത്തെ മനുഷ്യ കുലത്തിന്റെ തന്നെ നിലനിൽപ്പിന് ഭീഷണിയായി ആമസോൺ കാടുകളിൽ ആളിപ്പടരുന്ന തീപ്പിടുത്തം നിയന്തിക്കാൻ തങ്ങളാൽ കഴിയുംവിധം സഹായമെത്തിച്ചിരിക്കുകയാണ് ഡികാപ്രിയോയുടെ സംഘടന. രക്ഷാപ്രവർത്തനത്തിനായി മുപ്പത്തിയാറ് കോടി രൂപയാണ് ഡികാപ്രിയോയുടെ സംഘടന നൽകിയിരിക്കുന്നത്.

ആമസോൺ മഴക്കാടുകളിൽ കഴിഞ്ഞ ഒരു ആഴ്ചയോളമായി വൻ തീപിടുത്തമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ആഴ്ച 9,000 ലധികം കാട്ടുതീയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംഭവത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനായി ഡികാപ്രിയോയുടെ എയർത്ത് അലയൻസ് എന്ന പരിസ്ഥിതി സംഘടനയാണ് സഹായവുമായി രംഗത്ത് എത്തിയത്.

അഞ്ച് പ്രാദേശിക സംഘടനകൾക്കായാണ് സഹായം നൽകുന്നത്. അഞ്ച് മില്യൺ അഥവാ ഏകദേശം 35,97,50,000.00 കോടി രൂപ നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Exit mobile version