ബഹിരാകാശ ടൂറിസം എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യത്തിലേക്ക്, ആദ്യ ബഹിരാകാശ സ്റ്റേഷന്‍ തുറന്നു

കാലങ്ങളായുള്ള മനുഷ്യരുടെ സ്വപ്‌നമാണ് ബഹിരാകാശത്തേക്കുള്ള യാത്ര. എന്നാല്‍ ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാകാന്‍ ഇനി അധികം കാത്തിരിക്കേണ്ട എന്നതിനുള്ള സൂചന നല്‍കുന്ന സന്തോഷവാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ബഹിരാകാശ ടൂറിസം യാഥാര്‍ഥ്യമാക്കുക എന്ന ലക്ഷ്യവുമായി വിര്‍ജിന്‍ ഗാലക്ടിക് എന്ന കമ്പനി ലോകത്തെ ആദ്യ ബഹിരാകാശാ സ്റ്റേഷന്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു.

സ്പേസ് ഷിപ്പ് ടു സബോര്‍ബിറ്റല്‍ ബഹിരാകാശ പേടകത്തിലാണ് സഞ്ചാരികള്‍ ബഹിരാകാശത്തേക്ക് പറക്കുക. ഫോസ്റ്റര്‍ + പങ്കാളികളുടെ സ്ഥാപനം രൂപകല്‍പ്പന ചെയ്തതാണ് ഗേറ്റ് വേ ടു സ്‌പേസ് സൗകര്യം. ഇത് ബഹിരാകാശ യാത്രാ മേഖലയിലെ ഒരു തുടക്കമാകും. വിര്‍ജിന്‍ ഗാലക്ടിക്കിന്റെ സ്പേസ് ഷിപ്പ് ടു സബോര്‍ബിറ്ററിനും അതിന്റെ വൈറ്റ്‌നൈറ്റ് ട്വോ (വിഎംഎസ് ഈവ്) മാതൃത്വത്തിനുമുള്ള ഒരു ലോഞ്ച് പ്രെപ്പ് സൗകര്യമാണിത്.

സഞ്ചാരികള്‍ക്കായി മിഷന്‍ കണ്‍ട്രോള്‍, പുറപ്പെടല്‍ / വരവ്, ലോഞ്ച് എന്നിവയായി പ്രവര്‍ത്തിക്കുന്ന സൗകര്യത്തിന്റെ ഇന്റീരിയര്‍ കമ്പനി അധികൃതര്‍ വ്യാഴാഴ്ച പുറത്തിറക്കി. അത്യാധുനിക സൗകര്യങ്ങളില്‍ രണ്ട് നിലകളിലായുള്ള കെട്ടിടമാണ് ബഹിരാകാശ താവളത്തിനായി അധികൃതര്‍ ഒരുക്കിയിരിക്കുന്നത്.
പൈലറ്റുമാര്‍ക്കുള്ള റൂമുകളും ബഹിരാകാശ ടൂറിസ്റ്റുകള്‍ക്കും അവരെ യാത്രയയക്കാനെത്തുന്നവര്‍ക്കുള്ള സൗകര്യങ്ങളും ഈ കെട്ടിടത്തില്‍ ഒരുക്കിയിട്ടുണ്ട്.

അത്യാധുനിക ബഹിരാകാശ വിമാനം തയ്യാറാക്കാനും പ്രവര്‍ത്തിപ്പിക്കാനും ആവശ്യമായ മേഖലകള്‍ നല്‍കുന്ന രീതിയിലാണ് കെട്ടിടം. ന്യൂമെക്സിക്കോയിലെ ബഹിരാകാശ താവളത്തില്‍ തങ്ങളുടെ ഇരട്ട വിമാനങ്ങള്‍ ഇറങ്ങിയതായും ഇനിയുള്ള പ്രവര്‍ത്തനങ്ങളുടെ പ്രധാന കേന്ദ്രം ഈ ബഹിരാകാശ താവളമായിരിക്കുമെന്നും വിര്‍ജിന്‍ ഗാലക്ടിക് കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു. ഏതാനും പരീക്ഷണപറക്കലുകള്‍ കൂടി നടത്തി കഴിഞ്ഞാല്‍ വിര്‍ജിന്‍ ഗാലക്ടിക്കിന്റെ ആദ്യ ബഹിരാകാശ യാത്ര സാധ്യമാകും. പരീക്ഷണ പറക്കലുകള്‍ക്ക് ശേഷമാണ് ആദ്യ ബഹിരാകാശയാത്രയുടെ തീയ്യതി പ്രഖ്യാപിക്കുകയെന്ന് റിച്ചാര്‍ഡ് ബ്രാന്‍സണ്‍ അഭിപ്രായപ്പെട്ടു.

Exit mobile version