കയാക്കിങ്ങിനിടെ കൂറ്റന്‍ മഞ്ഞുപാളി തകര്‍ന്നു വീണു; തുഴച്ചില്‍ക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു, അമ്പരപ്പിച്ച് വീഡിയോ

തിരമാലയുടെ വരവ് കണ്ട് അതിവേഗം തുഴഞ്ഞ് അതില്‍പെടാതെ രക്ഷപെടുകയായിരുന്നു.

അലാസ്‌ക: കയാക്കിങ്ങിനിടെ കൂറ്റന്‍ മഞ്ഞുപാളി തകര്‍ന്ന് വീണു. കയാക്കിങ്ങ് നടത്തുകയായിരുന്ന രണ്ട് പേര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. സംഭവത്തിലെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. അമേരിക്കയിലെ അലാസ്‌കയിലാണ് സംഭവം. ജോഷ് ബാസ്റ്റിയര്‍, ആന്‍ഡ്രൂ ഹൂപ്പര്‍ എന്നിവരാണ് രക്ഷപെട്ടത്.

കൂറ്റന്‍ മഞ്ഞുപാളി വെള്ളത്തിലേക്ക് തകര്‍ന്നു പതിക്കുന്നതും കൂറ്റന്‍ തിരമാലയായി വെള്ളം തോണി തുഴഞ്ഞിരുന്നവര്‍ക്ക് മുകളിലൂടെ പാഞ്ഞെത്തുന്നതും ദൃശ്യങ്ങളില്‍ കാണാം. തിരമാലയുടെ വരവ് കണ്ട് അതിവേഗം തുഴഞ്ഞ് അതില്‍പെടാതെ രക്ഷപെടുകയായിരുന്നു.

നിസാര പരിക്കുകളോടെയാണ് ഇവര്‍ രക്ഷപ്പെട്ടത്. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടുവെങ്കിലും പ്രകൃതിയുടെ ശക്തി തിരിച്ചറിയുകയായിരുന്നുവെന്നും ഇവര്‍ പറയുന്നു. അപൂര്‍വ്വ സാഹചര്യത്തിന് ദൃക്സാക്ഷിയായതിനെക്കുറിച്ച് ഹൂപ്പര്‍ ഫേസ്ബുക്കില്‍ കുറിക്കുകയും ചെയ്തിട്ടുണ്ട്.

Exit mobile version