കാശ്മീരിന്റെ പ്രശ്‌നങ്ങൾ ഇതിലൂടെ പരിഹരിക്കാനാകില്ല; ഇന്ത്യയുടെ തീരുമാനത്തെ എതിർക്കുന്നെന്നും ഇമ്രാൻ ഖാൻ

ജനങ്ങൾക്ക് പാകിസ്താന്റെ ഭാഗത്തുനിന്ന് എല്ലാവിധ നയതന്ത്ര പിന്തുണയും നൽകുമെന്നും ഇമ്രാൻ ഖാൻ വിഷയത്തോട് പ്രതികരിച്ചു.

ഇസ്ലാമാബാദ്: കാശ്മീരിന് പ്രത്യേക പദവിയും അധികാരവും നൽകുന്ന ആർട്ടിക്കിൾ 307 റദ്ദാക്കിയതിലൂടെ എല്ലാപ്രശ്‌നങ്ങളും പരിഹരിക്കപ്പെടില്ലെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ആർട്ടിക്കിൾ 370 റദ്ദാക്കിയ ഇന്ത്യയുടെ തീരുമാനത്തെ എതിർക്കുന്നതായും അദ്ദേഹം പറഞ്ഞു.

കാശ്മീരിലെ ജനങ്ങൾ ഈ തീരുമാനം അംഗീകരിക്കില്ല. തർക്ക ബാധിതമായതിലൂടെ അന്താരാഷ്ട്രതലത്തിൽ ശ്രദ്ധ നേടിയ പ്രദേശമാണ് ജമ്മു കാശ്മീർ. ഇന്ത്യൻ സർക്കാരിന്റെ ഏകപക്ഷീയമായ തീരുമാനത്തിലൂടെ അവിടുത്തെ തർക്കങ്ങൾ പരിഹരിക്കാനാവുന്നതല്ലെന്നും ഇമ്രാൻ ഖാൻ അഭിപ്രായപ്പെട്ടു.

കാശ്മീർ സംബന്ധിച്ച തർക്കത്തിലെ കക്ഷി എന്ന നിലയിൽ, ഇന്ത്യൻ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ ഈ നീക്കത്തെ തടയാൻ സാധിക്കുന്നതെല്ലാം പാക്‌സിതാൻ ചെയ്യും. സ്വയംഭരണാധികാരം സംബന്ധിച്ച കാര്യത്തിൽ കാശ്മീരിലെ ജനങ്ങൾക്ക് പാകിസ്താന്റെ ഭാഗത്തുനിന്ന് എല്ലാവിധ നയതന്ത്ര പിന്തുണയും നൽകുമെന്നും ഇമ്രാൻ ഖാൻ വിഷയത്തോട് പ്രതികരിച്ചു.

Exit mobile version