ബ്രൂവറി വിഷയം; വീണ്ടും അന്വേഷണം വേണം! ഗവര്‍ണര്‍ക്ക് ചെന്നിത്തല കത്തയച്ചു

ബ്രൂവറി അനുമതി വിവാദമായതോടെ റദ്ദാക്കിയെങ്കിലും ഇരുവര്‍ക്കുമെതിരെ കേസ് എടുക്കണമെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആവശ്യം.

തിരുവനന്തപുരം: ബ്രൂവറി വിഷയത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വീണ്ടും ഗവര്‍ണര്‍ക്ക് കത്തയച്ചു. ബ്രൂവറി അനുമതി വിവാദമായതോടെ റദ്ദാക്കിയെങ്കിലും ഇരുവര്‍ക്കുമെതിരെ കേസ് എടുക്കണമെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആവശ്യം.

ഇന്ന് ബ്രൂവറി വിഷയത്തില്‍ സ്വതന്ത്ര ഏജന്‍സിയുടെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി സ്വദേശി നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജി കോടതി തീര്‍പ്പാക്കിയിരുന്നു. ലൈസന്‍സ് അനുവദിച്ചതില്‍ ചട്ടലംഘനം ഉണ്ടായെങ്കില്‍ അത് സര്‍ക്കാര്‍ തന്നെ തിരുത്തിയല്ലോയെന്ന് കോടതി പറഞ്ഞു.

ഇനി തെറ്റാവര്‍ത്തിക്കാതെ നോക്കണമെന്നും, ചട്ടലംഘനമുണ്ടായാല്‍ തെറ്റുകള്‍ ജനം ശ്രദ്ധയില്‍പ്പെടുത്തുമെന്നും കോടതി സര്‍ക്കാരിനെ ഓര്‍മിപ്പിച്ചു. ലൈസന്‍സുകള്‍ അനുവദിക്കുമ്പോള്‍ പരിശോധനകള്‍ക്കായി ഒരു കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഇതിനിടെയാണ് കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല ഗവര്‍ണര്‍ക്ക് കത്തയച്ചത്.

Exit mobile version