വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ പ്രായം പരിശോധിച്ചു ; വത്സന്‍ തില്ലങ്കരി

മുതലക്കുളത്ത് നടന്ന ശബരിമല സംരക്ഷണ സംഗമത്തില്‍ പ്രസംഗിക്കുക്കുകയായിരുന്നു അദ്ദേഹം

പത്തനംതിട്ട: ശബരിമലയിലെത്തിയ വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ പ്രായം പരിശോധിച്ചുവെന്ന് ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി. ചിത്തിര ആട്ട വിശേഷ പൂജകളുമായി ബന്ധപ്പെട്ട് ശബരിമലയില്‍ സുരക്ഷാ ചുമതലകള്‍ക്കായി എത്തിയ വനിതാ പോലീസ് ഉദ്യോഗസ്ഥകളുടെ പ്രായം പരിശോധിച്ചെന്നും ഉദ്യോഗസ്ഥകളുടെ പ്രായം തെളിയിക്കുന്ന രേഖകളാണ് പരിശോധിച്ചതെന്നും വത്സന്‍ തില്ലങ്കേരി പറഞ്ഞു.

മുതലക്കുളത്ത് നടന്ന ശബരിമല സംരക്ഷണ സംഗമത്തില്‍ പ്രസംഗിക്കുക്കുകയായിരുന്നു അദ്ദേഹം. ചിത്തിര ആട്ട വിശേഷ പൂജകളുമായി ബന്ധപ്പെട്ട് 15വനിതാ പോലീസുകാരെയാണ് സന്നിധാനത്ത് നിയോഗിച്ചത്. പ്രതിഷേധത്തിനിടെ ഇരുമുടിക്കെട്ടില്ലാതെ വത്സന്‍ തില്ലങ്കേരി പതിനെട്ടാംപടി കയറിയതും, പോലീസുകാരുടെ മെഗാഫോണ്‍ ഉപയോഗിച്ചതും വിവാദത്തിന് വഴിവെച്ചിരുന്നു.

Exit mobile version