സിപിഐ ജില്ലാ എക്സിക്യുട്ടീവില്‍ പങ്കെടുക്കില്ല; കാനം കണ്ണൂരിലേക്ക് മടങ്ങി

കൊച്ചി: ഇന്ന് കൊച്ചിയില്‍ നടക്കുന്ന സിപിഐ ജില്ലാ എക്‌സിക്യുട്ടീവില്‍ കാനം രാജേന്ദ്രന്‍ പങ്കെടുക്കില്ല. എക്‌സിക്യുട്ടീവ് ചേരുന്നതിന് മുമ്പേ കാനം രാജേന്ദ്രന്‍ കണ്ണൂരിലേക്ക് മടങ്ങി.

ഇന്ന് കൊച്ചിയല്‍ നടക്കുന്ന ജില്ലാ എക്‌സിക്യുട്ടീവില്‍ കാനം രാജേന്ദ്രന്‍ പങ്കെടുത്തേക്കുമെന്ന് കഴിഞ്ഞ ദിവസം സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയടക്കം പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹം എക്‌സിക്യുട്ടീവില്‍ പങ്കെടുക്കാതെ കണ്ണൂരിലേക്ക് മടങ്ങുകയായിരുന്നു. അതേസമയം താന്‍ പങ്കെടുക്കുമെന്ന് പറഞ്ഞത് മാധ്യമങ്ങളാണെന്ന് കാനം രാജേന്ദ്രന്‍ പ്രതികരിച്ചു.

സിപിഐ മധ്യമേഖലാ റിപ്പോര്‍ട്ടിങിനായാണ് കാനം എറണാകുളത്ത് എത്തിയത്. ഇന്ന് രാവിലെ നടന്ന ഈ യോഗത്തില്‍ അദ്ദേഹം പങ്കെടുക്കുകയും ചെയ്തു.

Exit mobile version