പൊതുമേഖലാ സ്ഥാപനമായ എഫ്എസിടിയുടെ 481.79 ഏക്കര്‍ ഭൂമി വില്‍ക്കാന്‍ സംസ്ഥാനത്തിന് കേന്ദ്രാനുമതി

ന്യൂഡല്‍ഹി: പൊതുമേഖലാ സ്ഥാപനമായ എഫ്എസിടിയുടെ 481.79 ഏക്കര്‍ ഭൂമി വില്‍ക്കാന്‍ കേരളത്തിന് അനുമതി നല്‍കി കേന്ദ്ര മന്ത്രിസഭായോഗം. 150 ഏക്കര്‍ ഭൂമി ഏക്കറിന് ഒരു കോടി രൂപ നിരക്കിലായിരിക്കും വില്‍ക്കുക.

143.22 ഏക്കര്‍ ഭൂമി ഫാക്ടിനു സ്വതന്ത്രമായി വിനിയോഗിക്കാവുന്നതാണ് എന്ന് സംസ്ഥാന സര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ട്. ബാക്കി 331.79 ഏക്കറിന്റെ വില 2.4758 കോടി രൂപയാണ് എന്നാണ് എറണാകുളം ജില്ലാ കളക്ടര്‍ കണക്കാക്കിയിരിക്കുന്നത്.

കടം വീട്ടാനും പ്രവര്‍ത്തന മൂലധനം കണ്ടെത്താനും പ്ലാന്റ് നവീകരണത്തിനുമാകും പണം വിനിയോഗിക്കുക. ഫാക്ടിന്റെ പുനരുജ്ജീവനം കമ്പനിയുടെ വികസനത്തിനും വൈവിധ്യവല്‍ക്കരണത്തിനുമുള്ള അവസരങ്ങള്‍ സൃഷ്ടിക്കും. ഇത് നേരിട്ടും പരോക്ഷമായും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.

സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന പൊതുമേഖലാ സ്ഥാപനം മെച്ചപ്പെടുന്നത് ദക്ഷിണേന്ത്യയില്‍ വളം ലഭ്യത വര്‍ധിപ്പിക്കും. വളം ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയും. വളത്തിന്റെ ലഭ്യത വര്‍ധിക്കുന്നത് ഭക്ഷ്യസുരക്ഷയ്ക്കും ഗുണകരമാകും.

Exit mobile version