മൊബൈല്‍ ഫോണിന് നിയന്ത്രണം ഏര്‍പ്പെടുത്തി വനിതാ ഹോസ്റ്റല്‍; ഹൈക്കോടതിയെ സമീപിച്ച് വിദ്യാര്‍ത്ഥിനികള്‍

പഠനസഹായിയായ ഒട്ടേറെ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്.

കൊച്ചി: മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ വനിതാ ഹോസ്റ്റല്‍ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് വിദ്യാര്‍ത്ഥിനികള്‍. വൈകുന്നേരം ആറു മുതല്‍ രാത്രി പത്തു വരെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നായിരുന്നു ഹോസ്റ്റലിലെ നിര്‍ദേശം. ഇതിനെയാണ് വിദ്യാര്‍ത്ഥിനികള്‍ ചോദ്യം ചെയ്ത് രംഗത്ത് വന്നത്.

കോഴിക്കോട് ചേളന്നൂര്‍ ശ്രീനാരായണഗുരു കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിനി ഫഹീമ ഷിറിന്‍ നല്‍കിയ ഹര്‍ജിയില്‍ കോടതി എതിര്‍കക്ഷികളുടെ വിശദീകരണം തേടി. പഠനസഹായിയായ ഒട്ടേറെ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്.

വൈകുന്നേരം ഹോസ്റ്റലിലെ ഫോണ്‍ നിയന്ത്രണം പഠനത്തെ ബാധിക്കുമെന്ന് ഹര്‍ജിക്കാരി പറയുന്നു. വനിതാ ഹോസ്റ്റലില്‍ മാത്രമാണ് ഈ നിയന്ത്രണം. അത് സ്ത്രീകളോടുള്ള വിവേചനമാണെന്നും ഹര്‍ജിയില്‍ എടുത്ത് പറയുന്നുണ്ട്.

Exit mobile version