വത്സന്‍ തില്ലങ്കേരിക്കു പോലീസ് മൈക്ക് നല്‍കിയ സംഭവം; ഐജി എംആര്‍ അജിത് കുമാറിന്റെ മണ്ഡലകാല ചുമതല വെട്ടിച്ചുരുക്കി

തിരുവനന്തപുരം: ശബരിമലയില്‍ ചിത്തിര ആട്ടവിശേഷത്തിന് ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിക്കു പോലീസ് മൈക്ക് നല്‍കിയ തൃശൂര്‍ റേഞ്ച് ഐജി എംആര്‍ അജിത് കുമാറിന് മണ്ഡല- മകരവിളക്ക് കാലത്തെ ആദ്യ രണ്ടു ഘട്ടങ്ങളില്‍ സുരക്ഷാ ചുമതലയില്ല.

പോലീസ് വിന്യാസം പൂര്‍ത്തിയായപ്പോള്‍ മണ്ഡല കാലം തുടങ്ങുന്ന നവംബര്‍ 16 മുതല്‍ 30 വരെ നിലയ്ക്കല്‍ പമ്പയുടെ ചുമതല എറണാകുളം റേഞ്ച് ഐജിക്കും സന്നിധാനത്തിന്റെ ചുമതല അഡ്മിനിസ്‌ട്രേഷന്‍ ഐജിക്കുമാണ്.

നവംബര്‍ 30 മുതല്‍ ഡിസംബര്‍ 15 വരെ നിലയ്ക്കല്‍, പമ്പയുടെ ചുമതല ഇന്റലിജന്‍സ് ഐജിക്കും സന്നിധാനത്തിന്റെ ചുമതല കണ്ണൂര്‍ റേഞ്ച് ഐജിക്കുമാണ്. ഡിസംബര്‍ 15 മുതല്‍ 30 വരെയുള്ള മൂന്നാംഘട്ടത്തില്‍ തൃശൂര്‍ റേഞ്ച് ഐജി എംആര്‍ അജിത്കുമാറിനു സന്നിധാനത്തിന്റെ ചുമതല നല്‍കിയിട്ടുണ്ട്. ഡിസംബര്‍ 30 വരെ ജനുവരി 15 വരെ ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്ത് സന്നിധാനത്തിന്റെ ചുമതലയിലെത്തും.

Exit mobile version