ഈ അമ്മൂമ്മ വേറെ ലെവലാണ് ! ടിക് ടോക്കില്‍ അതിശയിപ്പിക്കുന്ന ചുവടുകളുമായി അനിലമ്മ; വൈറല്‍ വീഡിയോ

ഇപ്പോഴിതാ പ്രായത്തെ വകവയ്ക്കാതെ അതിശയിപ്പിക്കുന്ന ചുവടുകളുമായി ടിക് ടോക്ക് ആരാധകരുടെ ഹൃദയം കവര്‍ന്നിരിക്കുകയാണ് ഈ അമ്മൂമ്മ.

തിരുവനന്തപുരം: ഇന്ന് സോഷ്യല്‍ മീഡിയ ആപ്പായ ടിക് ടോക്ക് ഉപയോഗിക്കാത്തവരായി ആരും തന്നെ ഇല്ല. ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ടിക് ടോക്ക് ആസ്വാദകരാണ്. ഇപ്പോഴിതാ പ്രായത്തെ വകവയ്ക്കാതെ അതിശയിപ്പിക്കുന്ന ചുവടുകളുമായി ടിക് ടോക്ക് ആരാധകരുടെ ഹൃദയം കവര്‍ന്നിരിക്കുകയാണ് ഈ അമ്മൂമ്മ.

‘ അമ്മൂമ്മ ആള് പൊളിയാ’ ഈ അമ്മൂമ്മയുടെ ഡാന്‍സ് കാണുമ്പോള്‍ ആരും അറിയാതെ അങ്ങനെ പറഞ്ഞു പോകും. അത്രയും എനര്‍ജിയോട് കൂടിയാണ് അമ്മൂമ്മയുടെ ഡാന്‍സ്.

@adamakbar05 എന്ന ടിക് ടോക് അക്കൗണ്ടിലൂടെയാണ് ഈ അമ്മൂമ്മയുടെ ഗംഭീര പ്രകനങ്ങള്‍. നൃത്തത്തിന് വേഷം ചട്ടയും മുണ്ടായാലും ട്രൗസറും ടീഷര്‍ട്ടായാലും അമ്മൂമ്മ തകര്‍ത്ത് നൃത്തം ചെയ്യും.

വയസ്സായി ഇനി വെറുതെ ഇരിക്കാം എന്ന് ചിന്തിക്കുന്നവര്‍ ഈ അമ്മൂമ്മയെ കണ്ടുപഠിക്കാനാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

അതേസമയം, അമ്മൂമ്മ ഉഡായിപ്പാണെന്നും മേക്കപ്പാണെന്നും സംശയം ഉയര്‍ത്തിയവര്‍ക്കും അമ്മൂമ്മ ടിക് ടോകിലൂടെ തന്നെ മറുപടി നല്‍കുന്നുണ്ട്. ട്രെന്‍ഡിനനുസരിച്ച് ചെയ്യുന്ന വിഡിയോകള്‍ തരംഗമായതോടെ ഡാന്‍സിങ് അമ്മൂമ്മ ടിക് ടോകില്‍ താരമായി. ഇപ്പോള്‍ നിരവധി ആരാധകരാണ് ഡാന്‍സിങ് അമ്മൂമ്മയെ ഫോളോ ചെയ്യുന്നത്.

Exit mobile version