സനലിന്റെ കൊലപാതകം; വിഎസ്ഡിപി ഡിജിപി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

വിഷ്ണുപുരം ചന്ദ്രശേഖരന്റെ നേതൃത്വത്തിലാണ് മാര്‍ച്ച്

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സനല്‍ കൊല്ലപ്പെട്ട കേസിലെ പ്രതിയായ ഡിവൈഎസ്പി ഹരികുമാറിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് വൈകുണ്ഠ സ്വാമി ധര്‍മ പ്രചരണ സഭ പ്രവര്‍ത്തകര്‍ ഡിജിപി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ഹരികുമാറിനെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് വിഎസ്ഡിപി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്.

വിഷ്ണുപുരം ചന്ദ്രശേഖരന്റെ നേതൃത്വത്തിലാണ് മാര്‍ച്ച്. എന്നാല്‍ മാര്‍ച്ച് ഡിജിപി ഓഫീസിന് മുന്നില്‍ തടഞ്ഞു. ഇതോടെ ബാരിക്കേഡ് മറിച്ചിടാന്‍ പ്രതിഷേധക്കാര്‍ ശ്രമിച്ചു. രണ്ട് തവണ പൊലീസ് ജലപീരങ്കി ഉപയോഗിച്ചു. റോഡില്‍ കുത്തിയിരുന്ന് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. ഹരികുമാറിനെ അറസ്റ്റ് ചെയ്യും വരെ പ്രതിഷേധം തുടരുമെന്നാണ് വിഎസ്ഡിപി അറിയിച്ചിരിക്കുന്നത്.

Exit mobile version