വൈദ്യുതി തകരാര്‍; കന്യാകുമാരിയില്‍ നിന്ന് ബംഗളുരുവിലേക്ക് പോകുന്ന ഐലന്‍ഡ് എക്‌സ്പ്രസ് ശാസ്താംകോട്ട നിര്‍ത്തിയിട്ടു

ശാസ്താംകോട്ട: വൈദ്യുതി തകരാറിനെത്തുടര്‍ന്ന് കന്യാകുമാരിയില്‍ നിന്ന് ബംഗളുരുവിലേക്ക് പോകുന്ന ഐലന്‍ഡ് എക്‌സ്പ്രസ് ശാസ്താംകോട്ട പിടിച്ചിട്ടു. ട്രെയിന്‍ ഒരു മണിക്കൂറോളമായി ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്.

ഉച്ചയ്ക്ക് കന്യാകുമാരിയില്‍ നിന്ന് പുറപ്പെട്ട തീവണ്ടിയാണ് പിടിച്ചിട്ടിരിക്കുന്നത്. വൈദ്യുതി തകരാറിനെത്തുടര്‍ന്നാണ് തീവണ്ടി സ്റ്റേഷനില്‍ പിടിച്ചിട്ടിരിക്കുന്നതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. എന്നാല്‍ തകരാര്‍ എപ്പോള്‍ പരിഹരിക്കാനാകും എന്ന് റെയില്‍വേ വ്യക്തമാക്കിയിട്ടില്ല.

തകരാര്‍ കണ്ടെത്താന്‍ ശ്രമം തുടങ്ങിയതായി റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി. അതേസമയം മറ്റു ട്രെയിനുകളുടെ ഗതാഗതത്തെ തകരാര്‍ ബാധിക്കില്ലെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.

Exit mobile version