ഡിജിറ്റല്‍ മാര്‍ക്കറ്റിംഗില്‍ നേടാം ഗവണ്‍മെന്റ് ഡിപ്ലോമ

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗില്‍ നേടാം ഗവണ്‍മെന്റ് ഡിപ്ലോമ തൊഴിലന്വേഷിക്കുന്ന യുവാക്കള്‍ക്കും, പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കും എളുപ്പത്തില്‍ നല്ല ഒരു ജോലി കരസ്ഥമാക്കുവാന്‍ ഐടി പോലെ അവസരങ്ങളുള്ള ഒരു മേഖല വേറെയില്ലെന്നത് നമുക്ക് അറിവുള്ള കാര്യമാണല്ലോ.

ഐടി മേഖലയിലെ തൊഴിലധിഷ്ഠിത കോഴ്സുകളുടെ പൊതുസമൂഹത്തിലെ സ്വീകാര്യത ഇത്രത്തോളം വര്‍ധിക്കുവാനും അതുതന്നെയാണ് കാരണം. എന്നാല്‍ അനേകം ഉപമേഖലകളുള്ള ഐടി രംഗത്ത് എവിടെ ശ്രദ്ധകേന്ദ്രീകരിക്കണം എന്നറിയാതെ പരസ്യങ്ങള്‍ക്കും ഓഫറുകള്‍ക്കും പുറകെ പോകുമ്പോഴാണ് പലരുടെയും ശ്രമങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിക്കപ്പെടുന്നത്. ിരഞ്ഞെടുക്കാന്‍ പോകുന്ന കോഴ്സിന്റെ ആധികാരികതയും, ആ മേഖലയില്‍ നിലവിലുള്ള തൊഴിലവസരങ്ങളും പരിശോധിച്ചുവേണം ഏത് പ്രോഗ്രാമിന്റെയും ഭാഗമാകാന്‍.

കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തിയ വിവിധങ്ങളായ പഠനങ്ങളുടെയും, സര്‍വ്വെകളുടെയും അടിസ്ഥാനത്തില്‍ ഇന്ന് ഐടി മേഖലയില്‍ ഏറ്റവുമധികം തൊഴില്‍സാധ്യത നിലനില്‍ക്കുന്നത് ഡിജിറ്റല്‍ മാര്‍ക്കറ്റിങ് രംഗത്താണെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ ഗുണഫലങ്ങള്‍ സംസ്ഥാനത്തെ തൊഴിലന്വേഷകര്‍ക്ക് ലഭിക്കുന്നതിനായി കെല്‍ട്രോണ്‍ രൂപകല്‍പ്പന ചെയ്ത ഏറ്റവും പുതിയ കോഴ്‌സ് ആണ് ‘പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് & എസ്ഇഒ’.

ആയിരകണക്കിന് തൊഴിലവസരങ്ങളുള്ള ഈ മേഖലയില്‍ ഒരു ഗവണ്മെന്റ് ഡിപ്ലോമ ഈ പാഠ്യപദ്ധതിയിലൂടെ സ്വന്തമാക്കാം. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിലെ നൂതന സാധ്യതകളായ സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ്, ഗൂഗിള്‍ – യൂട്യൂബ് അഡ്വെര്‍ടൈസ്മെന്റ്, സെര്‍ച്ച് എന്‍ജിന്‍ ഓപ്റ്റിമൈസേഷന്‍, കണ്ടന്റ് റൈറ്റിംഗ് & മാനേജ്‌മെന്റ് മുതലായ ഏറെ ഉപയോഗപ്രദമായ ഭാഗങ്ങള്‍ കോഴ്‌സിന്റെ മൂന്ന് മൊഡ്യൂളുകളിലായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട കെല്‍ട്രോണ്‍ നോളെജ് സെന്ററുകള്‍ കേന്ദ്രീകരിച്ചായിരിക്കും പഠനം. വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് മുന്‍നിര ഐടി കമ്പനികളില്‍ ജോലി ലഭിക്കുന്നതിന് ആവശ്യമായ പ്ലേസ്‌മെന്റ് സഹായങ്ങള്‍, ഐടി പാര്‍ക്കുകളില്‍ പ്രായോഗിക പരിശീലനം എന്നിവയും നല്‍കിവരുന്നു. ദൈനംദിന/ഹോളിഡേ ബാച്ചുകളായി പഠനം പൂര്‍ത്തിയാക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്: 8589 95 96 97 , 8592 88 88 27

Exit mobile version