മന്ത്രി എംഎം മണി ആശുപത്രിയില്‍; ആരോഗ്യ നില തൃപ്തികരം

എംആര്‍ഐ സ്‌കാനിങ്ങിനു ശേഷം ന്യൂറോ സംബന്ധമായ ചികിത്സകള്‍ തുടങ്ങിയിട്ടുണ്ട്.

തിരുവനന്തപുരം: മന്ത്രി എംഎം മണിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ന്യൂറോ സര്‍ജറി ഐസിയുവില്‍ തുടരുകയാണ് അദ്ദേഹം. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. എംആര്‍ഐ സ്‌കാനിങ്ങിനു ശേഷം ന്യൂറോ സംബന്ധമായ ചികിത്സകള്‍ തുടങ്ങിയിട്ടുണ്ട്.

രണ്ടുമൂന്ന് ദിവസമായി മന്ത്രിക്ക് കാലിന് നേരിയ ബലക്കുറവ് അനുഭവപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ബുധനാഴ്ച മന്ത്രിസഭാ യോഗത്തിന് ശേഷമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Exit mobile version