ശബരിമല യുവതി പ്രവേശനം; ദേവസ്വം കമ്മീഷ്ണര്‍ നാളെ അഭിഭാഷകനുമായി ചര്‍ച്ച നടത്തും

അഭിഭാഷകന്‍ ആര്യാമ സുന്ദരവുമായി നാളെ കൂടിക്കാഴ്ച നടത്തുമെന്ന് ദേവസ്വം കമ്മീഷണര്‍ എന്‍ വാസു.

ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരാകുന്ന അഭിഭാഷകന്‍ ആര്യാമ സുന്ദരവുമായി നാളെ കൂടിക്കാഴ്ച നടത്തുമെന്ന് ദേവസ്വം കമ്മീഷണര്‍ എന്‍ വാസു.

സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീംകോടതി എന്ത് തീരുമാനം എടുത്താലും ബോര്‍ഡ് അത് അംഗീകരിക്കും. കൂടാതെ ശബരിമല യുവതി പ്രവേശന വിഷയത്തില്‍ നിലപാട് അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടാല്‍ അറിയിക്കുമെന്നും എന്‍ വാസു കൂട്ടിച്ചേര്‍ത്തു.

അതെസമയം ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ പ്രതിഷേധം വര്‍ധിച്ചു വരികയാണ്. ശബരിമല ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സുപ്രീംകോടതി മന്ദിരത്തിന് മുമ്പിലും സ്ഥാപിച്ചിട്ടുണ്ട്.
ശബരിമല ആചാര സംരക്ഷണ സമരത്തിന് നൂറ് കോടിയോളം ഹിന്ദുക്കളുടെയും സിഖുകളുടെയും പിന്തുണയുണ്ടെന്ന് ഫ്‌ലക്‌സ് ബോര്‍ഡില്‍ പറയുന്നു.

Exit mobile version