ഷെബിയുടെ ‘കൈ’ സെല്‍ഫിക്ക് പോസ് കൊടുത്ത് സീമ ടീച്ചര്‍, അവന്റെ ആഗ്രഹത്തിന് സ്വാഭാവികമായ എക്‌സപ്രഷന്‍ നല്‍കിയ ആ ടീച്ചര്‍ക്കല്ലേ കൈയ്യടി കൊടുക്കേണ്ടത്; വൈറലായി കുറിപ്പ്

ഇതു തന്നെയല്ലേ ഇത്തരം കുട്ടികളോട് ചേര്‍ന്നു നിന്നു കൊണ്ടുള്ള അനുരൂപീകരണം എന്നും അസ്ലാം കുറിച്ചു.

കൊച്ചി: ടീച്ചറുമൊത്തുള്ള ഷെബിയുടെ കൈ സെല്‍ഫിയാണ് ഇന്ന് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. അതിനു പിന്നില്‍ ഒരു കഥ തന്നെയുണ്ട്. ആ കഥയും ഇപ്പോള്‍ ചര്‍ച്ചയാകുന്നുണ്ട്. അസ്ലാം എന്ന തിരൂര്‍ സ്വദേശിയാണ് ഷെബി എന്ന ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിയുടെ കൈ സെല്‍ഫിക്ക് കൂട്ടുനിന്ന അധ്യാപികയുടെ ചിത്രം പങ്കുവെച്ചത്.

‘ഷെബി’ യുടെ സെല്‍ഫി എടുപ്പിനേക്കാള്‍ എനിക്ക് കൗതുകവും, ആദരവും, സ്‌നേഹവും തോന്നിയത് സീമ ടീച്ചറോടാണെന്ന് അദ്ദേഹം കുറിക്കുന്നു. ഷെബിയുടെ നിഷ്‌കളങ്ക മനസ്സിനെ തൃപ്തിപ്പെടുത്താനായി അവന്റെ ക്ഷണം സ്വീകരിച്ച് നിമിഷ നേരം കൊണ്ട് അവന്റെ മൊബൈല്‍ ഫ്രെയിമിലേക്ക് തികച്ചും സ്വഭാവികമായി ചേര്‍ന്നു നിന്ന സീമ ടീച്ചര്‍ക്കല്ലേ കൈയ്യടി കൊടുക്കേണ്ടതെന്നും അസ്ലാം ചോദിക്കുന്നുണ്ട്. ഇതു തന്നെയല്ലേ ഇത്തരം കുട്ടികളോട് ചേര്‍ന്നു നിന്നു കൊണ്ടുള്ള അനുരൂപീകരണം എന്നും അസ്ലാം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

‘കൂടെ’
——–
ഉദ്ദേശം രണ്ടു വര്‍ഷം മുമ്പ് ഒരു യാത്രയയപ്പ് ചടങ്ങുമായി ബന്ധപ്പെട്ട് വളളത്തോള്‍ AUP School ല്‍ എത്തിയതായിരുന്നു… അതിനിടയിലാണ് ‘ഷെബി’യെക്കാണുന്നത്. അവന് എന്റെ കയ്യിലുള്ള Canon ക്യാമറ കണ്ടപ്പോള്‍ ഒരു കൗതുകം… അവന്‍ ക്യാമറ ഒന്ന് വിശദമായിപ്പരിശോധിച്ചു…
അതു കണ്ട ‘സീമ ടീച്ചര്‍’ ചോദിച്ചു ഷെബി ‘ സെല്‍ഫി’ എടുക്കുന്നത് കണ്ടിട്ടുണ്ടോ എന്ന്… കേള്‍ക്കേണ്ടതാമസം അവന്റെ ഇടത്തേ കൈവിരലുകള്‍ മൊബൈല്‍ ഫോണായി മാറി… എന്നിട്ട് സീമ ടീച്ചറെ സെല്‍ഫിയിലേക്ക് ക്ഷണിച്ചു…. ഒന്നു രണ്ടു നിമിഷങ്ങള്‍ മാത്രം നീണ്ടു നിന്ന ആ ‘പോസ് ‘ എങ്ങനെയോ ക്യാമറക്കുള്ളിലാക്കാന്‍ എനിക്കു കഴിഞ്ഞു…

Laptop repair ഉമായി ബന്ധപ്പെട്ട് Hard discലേക്ക് മാറ്റപ്പെട്ട ചിത്രം പിന്നെ മറവിയുടെ മാറാല മൂടി…. ഈയടുത്ത ദിവസം Hard disc പരിശോധിക്കുന്നതിനിടയിലാണ് ഈ സുന്ദര നിമിഷം വീണ്ടും ശ്രദ്ധയിലെത്തിയത്.
വിദ്യാഭ്യാസത്തില്‍ അധ്യാപനമെന്നത്, നിരവധിയായ പ്രവര്‍ത്തന ബാഹുല്യം കൊണ്ട് ശരിക്കും ഒരഭ്യാസമായി മാറിക്കൊണ്ടിരിക്കുന്ന കാലത്ത് ‘Differently abled Child’ എന്നു വിളിക്കപ്പെടുന്ന കുട്ടികളെക്കൂടി ‘കൂടെ’ക്കൂട്ടുന്ന വിദ്യാഭ്യാസ രംഗം ശരിക്കും അഭിനനാര്‍ഹമായിത്തീരുന്നു…

‘ഷെബി’ യുടെ സെല്‍ഫി എടുപ്പിനേക്കാള്‍ എനിക്ക് കൗതുകവും, ആദരവും, സ്‌നേഹവും തോന്നിയത് സീമ ടീച്ചറുടെ attitude നോടാണ്… ഷെബിയുടെ നിഷ്‌കളങ്ക മനസ്സിനെ തൃപ്തിപ്പെടുത്താനായി അവന്റെ ക്ഷണം സ്വീകരിച്ച് നിമിഷ നേരം കൊണ്ട് അവന്റെ മൊബൈല്‍ ഫ്രെയിമിലേക്ക് തികച്ചും സ്വഭാവികമായ Expression മായി ചേര്‍ന്നു നിന്ന സീമ ടീച്ചര്‍ക്കല്ലേ കയ്യടി കൊടുക്കേണ്ടത്… ! ഇതു തന്നെയല്ലേ ഇത്തരം കുട്ടികളോട് ചേര്‍ന്നു നിന്നു കൊണ്ടുള്ള ‘Adaptation (അനുരൂപീകരണം )’….!

അവരുടെ സന്തോഷത്തോടൊപ്പം, സങ്കടത്തോടൊപ്പം, കളി ചിരികളോടും, കുറുമ്പുകളോടും, കുറവുകളോടുമെല്ലാമൊപ്പം ചേര്‍ന്നു നിന്ന് …. അവരെ ‘ കൂടെ ‘നിര്‍ത്തി, ഞങ്ങളുണ്ട് ‘കൂടെ ‘ എന്നു ഹൃദയം കൊണ്ടു പറയുന്ന അധ്യാപകര്‍ അവര്‍ക്കു നല്‍കുന്ന ആത്മവിശ്വാസം വളരെ വലുതാണ്…. അധ്യാപകരുടെ ചേര്‍ത്തു നിര്‍ത്തലില്‍, തലോടലില്‍, അഭിനന്ദന വചസ്സുകളില്‍ അവരനുഭവിക്കുന്ന സുരക്ഷിതത്വവും അംഗീകാരവും, മറ്റുള്ളവരോടൊപ്പം നെഞ്ചുവിരിച്ചു തലയുയര്‍ത്തി നില്‍ക്കാന്‍ അവരെ പ്രാപ്തരാക്കും തീര്‍ച്ച… ‘സീമ ടീച്ചര്‍മാര്‍ക്ക് ‘ ഭാവുകങ്ങള്‍, അഭിനന്ദനങ്ങള്‍…! ?? അസ് ലം തിരൂര്‍??

Exit mobile version