പ്രളയം കാണാനെത്തി; സെല്‍ഫി എടുക്കുന്നതിനിടെ അമ്മയും മകളും കനാലിലേയ്ക്ക് വീണുമരിച്ചു

വ്യാഴാഴ്ച രാവിലെയാണ് അപകടം നടന്നത്.

ഭോപ്പാല്‍: പ്രളയം കാണാനെത്തിയ അമ്മയും മകളും കനാലിലേയ്ക്ക് വീണു മരിച്ചു. സെല്‍ഫി എടുക്കുന്നതിനിടെയാണ് ഇരുവരും കനാലിലേയ്ക്ക് വീണു മരിച്ചത്. മധ്യപ്രദേശിലെ മാന്‍ഡസോറിലാണ് സംഭവം. മാന്‍ഡസോര്‍ ഗവണ്‍മെന്റ് കോളേജിലെ പ്രൊഫസറായ ആര്‍ഡി ഗുപ്തയുടെ ഭാര്യ ബിന്ദു ഗുപ്തയും മകള്‍ അശ്രിതിയുമാണ് കനാലിലേയ്ക്ക് വീണു മരിച്ചത്.

വ്യാഴാഴ്ച രാവിലെയാണ് അപകടം നടന്നത്. മൂന്നുപേരും ഒരുമിച്ചുള്ള സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഇവര്‍ നിന്നിരുന്ന ചെറുപാലം തകര്‍ന്നുവീഴുകയായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങള്‍ പിന്നീട് കണ്ടെത്തുകയും ചെയ്തു.

ഇരുവരും വെള്ളത്തില്‍ വീണതറിഞ്ഞ് ഓടിക്കൂടിയ പ്രദേശവാസികളും പിന്നാലെയെത്തിയ പോലീസും പരിശ്രമം നടത്തിയെങ്കിലും ഇരുവരെയും ജീവനോടെ രക്ഷിക്കാനായില്ല. ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയില്‍ ഇതുവരെ 39 പേരാണ് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴുപേരും കൂടി മരണപ്പെട്ടതായി റിപ്പോര്‍ട്ട് ഉണ്ട്.

Exit mobile version