സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി

രാത്രി 8നും 10നും ഇടയിലായിരിക്കും വൈദ്യുതി നിയന്ത്രണമുണ്ടാവുക.

തിരുവനന്തപുരം: സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി. രാത്രി 8നും 10നും ഇടയിലായിരിക്കും വൈദ്യുതി നിയന്ത്രണമുണ്ടാവുക. ലഭ്യതയിലെ ഏറ്റക്കുറച്ചിലനുസരിച്ച് വൈദ്യുതി നിയന്ത്രണത്തിലും വ്യത്യാസമുണ്ടാകുമെന്നും കെഎസ്ഇബി അറിയിച്ചു.

ഇന്നലെയും ചിലയിടങ്ങളില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. കേന്ദ്രവൈദ്യുതി നിലയങ്ങളില്‍ നിന്നും കേരളത്തിന് ലഭിക്കേണ്ട വൈദ്യുതിയില്‍ 250 മുതല്‍ 300 മെഗാവാട്ടിന്റെ കുറവ് വന്നതോടെയാണ് ഇന്നലെ ചിലയിടങ്ങളില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

Exit mobile version