യാത്രകഴിഞ്ഞ് എത്തി നിര്‍ത്തിയിട്ട കാര്‍ നിമിഷങ്ങള്‍ക്കകം കത്തി ചാമ്പലായി; തീപിടിച്ചത് പുത്തന്‍ കാറിന്! അമ്പരപ്പ് വിട്ടുമാറാതെ കുടുംബം, സംഭവം കായംകുളത്ത്

അഗ്‌നിശമന സേന എത്തി തീ അണയ്ക്കുകയായിരുന്നു.

കായംകുളം: യാത്ര കഴിഞ്ഞെത്തി നിര്‍ത്തിയിട്ട വാഹനത്തിന് നിമിഷങ്ങള്‍ക്കകം തീപിടിച്ചു. വീട്ടുകാരുടെ കണ്‍മുന്‍പില്‍ വെച്ചാണ് പുത്തന്‍ കാര്‍ അഗ്നിക്കിരയായത്. കഴിഞ്ഞ ദിവസം രാത്രി എംഎസ്എം കോളജിനു സമീപമുള്ള സാബുവിന്റെ കാറിനാണ് തീപിടിച്ചത്. കാറില്‍ പുറത്തു പോയി വന്ന കുടുംബം കാറില്‍ നിന്നും പുറത്തിറങ്ങിയ ഉടനെ മുന്‍വശത്തു നിന്നും തീ ആളിപ്പടരുകയായിരുന്നു.

തുടര്‍ന്ന് അഗ്‌നിശമന സേന എത്തി തീ അണയ്ക്കുകയായിരുന്നു. എന്നാല്‍ തീ പിടിക്കാന്‍ എന്താണു കാരണമെന്നറിയാതെ അധികൃതരും കുടുംബവും കുഴങ്ങുകയാണ്. രണ്ടു മാസം മുന്‍പ് ഒന്നാം കുറ്റിയില്‍ റോഡരികില്‍ നിര്‍ത്തിയ മറ്റൊരു കാറും സമാനമായ രീതിയില്‍ തീപിടിച്ചു നശിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. യാതൊന്നും സംഭവിക്കാതെ പെട്ടെന്ന് കാര്‍ അഗ്നിഗോളമായതിന്റെ കാരണം കണ്ടെത്താനാകാത്ത അമ്പരപ്പിലാണ് കുടുംബം.

Exit mobile version