റോഡരികില്‍ നിന്ന നാലുപേരെ ഇടിച്ച് തെറിപ്പിച്ചു; അര്‍ധരാത്രിയില്‍ കാറിനെ തേടിപ്പിടിച്ച് തീകൊളുത്തി അജ്ഞാതരുടെ പ്രതികാരം

കുഞ്ചിത്തണ്ണി: റോഡരികില്‍ നിന്ന നാലുപേരെ ഇടിച്ച് തെറിപ്പി് പാഞ്ഞ കാര്‍ അജ്ഞാതര്‍ തീവെച്ച് നശിപ്പിച്ചു. ഇരുപതേക്കര്‍ നെല്ലിക്കാട്ടിലാണ് സംഭവം നടന്നത്. ശനിയാഴ്ച വൈകീട്ട് അഞ്ചുമണിക്കാണ് നെല്ലിക്കാട് സ്വദേശികളായ കുന്നുംപുറത്ത് അജി (42), നിത്യ (30), ആര്‍.കണ്ണന്‍ (40), മൂലക്കട സ്വദേശി വാഴയില്‍ സുധാകരന്‍ (55) എന്നിവരെ കാര്‍ ഇടിച്ചിട്ടത്.

നെല്ലിക്കാട് സ്വദേശി മണിയുടെ കാറാണ് ഇവരെ ഇടിച്ചത്. കാറിലുണ്ടായിരുന്ന രണ്ടുപേര്‍ ഓടി രക്ഷപ്പെടുകയും ചെയ്തു. കാറില്‍ നിന്നും വടിവാളും വെട്ടുകത്തിയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

അപകടം നടന്നതിന് പിന്നാലെ രക്ഷപ്പെട്ട് ഏലത്തോട്ടത്തിലാണ് കിടന്നിരുന്നത്. ശേഷം അജ്ഞാതരെത്തി, കാര്‍ തീയിട്ട് നശിപ്പിക്കുകയായിരുന്നു. കാര്‍ പൂര്‍ണ്ണമായി കത്തിനശിച്ചു. കുറച്ചുനാളുകളായി നെല്ലിക്കാട്ടില്‍ നടക്കുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ ബാക്കിപത്രമാണ് ഈ കാറപകടവും കാര്‍ കത്തിക്കലുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. അതേസമയം, കാര്‍ തീവെച്ച് നശിപ്പിച്ചത് ആരാണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല.

Exit mobile version