സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

വരും ദിവസങ്ങളില്‍ കേരളത്തിന്റെ പല മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിട്ടുണ്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കാറ്റിന്റെ വേഗത 45 കിലോമീറ്റര്‍ വരെ എത്താന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം നല്‍കി.

വരും ദിവസങ്ങളില്‍ കേരളത്തിന്റെ പല മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിട്ടുണ്ട്. സംസ്ഥാനത്ത് ഇത്തവണ 46 ശതമാനത്തിന്റെ മഴക്കുറവാണ് രേഖപ്പെുത്തിയത്. മഴക്കുറവും ഡാമുകളിലെ നീരൊഴുക്ക് നിലച്ചതും കേരളത്തിലെ വൈദ്യുതി ഉല്‍പാതനത്തെ സാരമായി ബാധിച്ചു. കടുത്ത ജലക്ഷാമത്തിലേക്കും വഴി വെച്ചു.

ഇടുക്കി ജില്ലയിലാണ് ഇക്കാലയളവില്‍ ഏറ്റവും കുറച്ച് മഴപെയ്തത്. 56 ശതമാനത്തിന്റെ മഴക്കുറവാണ് ഇടുക്കിയില്‍ രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതല്‍ മഴ ലഭിച്ച ജില്ല തിരുവനന്തപുരമാണ്.

Exit mobile version