കാസര്‍കോട് ഭൂഗര്‍ഭജലം സംരക്ഷിക്കാന്‍ ജലവിനിയോഗ നയം രൂപീകരിക്കും

കാസര്‍കോട്: ഭൂഗര്‍ഭജലം സംരക്ഷിക്കുന്നതിനുള്ള വിവിധ പദ്ധതികള്‍ ജല വിനിയോഗ നയത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ അധികൃതര്‍ തീരുമാനിച്ചു. കാസര്‍കോട് നിലനില്‍ക്കുന്ന ഭൂഗര്‍ഭ ജലം സംരക്ഷിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

കുടിവെള്ളത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള നടപടികളാണ് പദ്ധതിയില്‍ നടക്കുക. ഇതിന്റെ ഭാഗമായി പാരമ്പരാഗത കാര്‍ഷിക ജലസേചനം കാര്‍ഷിക ആവശ്യങ്ങള്‍ക്കുള്ള സൗജന്യ വൈദ്യുതി തുടങ്ങിയ കാര്യങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടാവും. ഭൂഗര്‍ഭജലത്തിന് ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തുന്ന കുഴല്‍ കിണറുകളും തടയുന്നതിനുള്ള നടപടികളും പദ്ധയുടെ ആലോചനയില്‍ ഉണ്ട്.

ജലസംരക്ഷണത്തിന് ആവശ്യമായ ശാസ്ത്രീയമായ മാര്‍ഗങ്ങള്‍ സെപ്റ്റംബറോടെ ആവിഷ്‌കരിക്കും. പദ്ധതികള്‍ നടപ്പാക്കുന്നതിന് കേന്ദ്ര സഹായം കിട്ടുമെന്ന കണക്കു കൂട്ടലുകളിലാണ് അധികൃതര്‍.

Exit mobile version