“ഹരിതാഭം സിവില്‍ സ്റ്റേഷന്‍” പദ്ധതിയില്‍ തൈ നട്ട് തൃശൂരിനോട് യാത്ര പറഞ്ഞ് കളക്ടര്‍ ടിവി അനുപമ

കളക്ടര്‍ എന്ന നിലയില്‍ അവസാന പരിപാടിയാണ് ഈ ചടങ്ങെന്നും തൈ നട്ടു കൊണ്ട്തൃശൂരിനോട് യാത്ര പറയാന്‍ സാധിച്ചതില്‍ സന്തോഷവും നന്ദിയുമുണ്ടെന്ന് കളക്ടര്‍ പറഞ്ഞു.

തൃശ്ശൂര്‍; ഭരണ സിരാകേന്ദ്രമായ സിവില്‍സ്റ്റേഷനെ പച്ചപട്ട് അണിയിക്കുന്ന ‘ഹരിതാഭം സിവില്‍ സ്റ്റേഷന്‍ ‘ പദ്ധതിയില്‍തൈനട്ട് കളക്ടര്‍ ടിവി അനുപമ ഐഎഎസ്. അയ്യന്തോള്‍ പോസ്റ്റ് ആഫീസിനു സമീപത്താണ് വൃക്ഷതൈ നട്ടത്. കളക്ടര്‍ എന്ന നിലയില്‍ അവസാന പരിപാടിയാണ് ഈ ചടങ്ങെന്നും തൈ നട്ടുകൊണ്ട് തൃശൂരിനോട് യാത്ര പറയാന്‍ സാധിച്ചതില്‍ സന്തോഷവും നന്ദിയുമുണ്ടെന്ന് കളക്ടര്‍ പറഞ്ഞു.

തൈവക്കുന്നതിനൊപ്പം സംരക്ഷണവും ഉറപ്പുവരുത്തുന്ന ഹരിതാഭം സിവില്‍ സ്റ്റേഷന്‍ പദ്ധതിയുടെ ഭാഗമായതില്‍ സന്തോഷവും കളക്ടര്‍ പങ്കുവെച്ചു. കളക്ടറുടെ ചുമതല കൈമാറുന്നതിനു മുന്‍പാണ് ടിവി അനുപമ ഐഎഎസ് ചടങ്ങില്‍ പങ്കെടുത്തത്.

ഡിവിഷന്‍ കൗണ്‍സിലര്‍ എ പ്രസാദ് ആദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എന്‍ ശ്രീകുമാര്‍, അയ്യന്തോള്‍ റെസിഡന്‍സ് അസോസ്സിയേഷന്‍ പ്രസിഡണ്ട് ഇസ്മയില്‍ ഷെരീഫ്, നിര്‍മല കോണ്‍വെന്റ് ഹെഡ്മിസ്ട്രസ്സ് സിസ്റ്റര്‍ റോസ് ആന്‍, പ്രസ് ക്ലബ് സെക്രട്ടറി എംവി വിനീത, ഷാജു ചേലാട്ട്, കുടുംബശ്രീ എഡിഎസ്പ്രസിഡണ്ട് ലയ രാജേഷ്, സെക്രട്ടറി സുനിത വിനു, ടാസ ക്ലബ് പ്രസിഡണ്ട് ആര്‍ മണികണ്ഠന്‍, അയ്യന്തോള്‍ ദേശം പുലിക്കളി സെക്രട്ടറി ശ്രീകൃഷ്ണന്‍, കെ സുരേഷ്, സി ബിനോജ്, ടിഎന്‍ രാജീവ്എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. സിവില്‍ സ്റ്റേഷന്‍ ഡിവിഷന്റ ഉപഹാരം കൗണ്‍സിലര്‍ എ പ്രസാദ് കളക്ടര്‍ക്ക് നല്‍കി.

സിവില്‍ സ്റ്റേഷന്‍ ഡിവിഷന്റ വിവിധ ഭാഗങ്ങളില്‍ വൃക്ഷതൈ വക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഭാവന പൂര്‍ണ്ണമായ കര്‍മ്മ പദ്ധതിയാണ് ഹരിതാഭം സിവില്‍ സ്റ്റേഷന്‍.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സിവില്‍ സ്റ്റേഷനു സമര്‍പ്പിച്ചഈ കര്‍മ്മ പദ്ധതിയില്‍ ഇതിനകം നിരവധി പ്രമുഖര്‍ തൈ നട്ടു പിന്തുണ നല്‍കിയിട്ടുണ്ട്.

Exit mobile version