വീട് നിര്‍മ്മിക്കണോ…? മുറ്റത്ത് രണ്ട് വൃക്ഷത്തൈകള്‍ എങ്കിലും വേണം; മാതൃകാനിര്‍ദേശവുമായി ബത്തേരി നഗരസഭ

വീട് നിര്‍മ്മിക്കണമെങ്കില്‍ മുറ്റത്ത് രണ്ട് വൃക്ഷത്തൈകള്‍കൂടി വേണമെന്നാണ് നഗരസഭയുടെ തീരുമാനം.

ബത്തേരി: വീട് നിര്‍മ്മാണത്തിന് വേണ്ടി സര്‍ക്കാര്‍ ഓഫീസുകളിലും കയറി ഇറങ്ങുന്നവരാണ് നാം. കൃത്യമായ പേപ്പറും മറ്റും ഹാജരാക്കേണ്ടതുണ്ട്. എന്നാല്‍ അതിന്റെ ഒപ്പം ഇനി മരങ്ങളും വേണം. അമ്പരക്കേണ്ട, ബത്തേരി നഗരസഭയാണ് മാതൃകാ നിര്‍ദേശവുമായി രംഗത്ത് വന്നത്.

വീട് നിര്‍മ്മിക്കണമെങ്കില്‍ മുറ്റത്ത് രണ്ട് വൃക്ഷത്തൈകള്‍കൂടി വേണമെന്നാണ് നഗരസഭയുടെ തീരുമാനം. പ്ലാനില്‍ ഇത് രേഖപ്പെടുത്തുകയും വേണമെന്നാണ് നഗരസഭയുടെ നിര്‍ദേശം. എന്നാല്‍ ഇത് ആരെയും അടിച്ചേല്‍പ്പിക്കില്ലെന്നും അധികൃതര്‍ പറയുന്നുണ്ട്. ബത്തേരി മൂലങ്കാവ് സ്വദേശി ടി ജനാര്‍ദനന്‍ പുത്തനൊരു വീടുണ്ടാക്കിയിട്ടുണ്ട്.

വീട് പണിതാല്‍ മാത്രം പോര ഇനി മുറ്റത്ത് രണ്ട് തൈകള്‍ കൂടിവേണമെന്നായിരുന്നു നല്‍കിയ നിര്‍ദേശം. ബത്തേരി നഗരസഭ ഒരു പരിസ്ഥിതി സൗഹാര്‍ദ മാതൃക അവതരിപ്പിക്കുകയാണ്. കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള പരിശോധനകള്‍ക്കായി ഉദ്യോഗസ്ഥര്‍ എത്തുമ്പോള്‍ രണ്ട് തൈകള്‍ കാണണം. ഈ നിര്‍ദേശത്തിന് മികച്ചപ്രതികരണമാണ് ലഭിക്കുന്നത്.

Exit mobile version