കടച്ചികൊല്ലന്‍ സമുദായം ഇനി ഒബിസി ലിസ്റ്റില്‍; ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍

ഇത് സംബന്ധിച്ച വിജ്ഞാപനം പ്രത്യേകം പുറപ്പെടുവിക്കുമെന്നും അദ്ദേഹം അറിയിച്ചു.

തിരുവനന്തപുരം: കടച്ചികൊല്ലന്‍ സമുദായത്തെ ഒബിസി ലിസ്റ്റില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. മന്ത്രി എകെ ബാലന്‍ ആണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്‍ പരിശോധിച്ചു.

തുടര്‍ന്ന് ഇതിനായി 1958 ലെ കേരള സ്റ്റേറ്റ് & സബോര്‍ഡിനേറ്റ് സര്‍വ്വീസ് റൂള്‍സ് പാര്‍ട്ട് I ഷെഡ്യൂളിലെ ലിസ്റ്റ് III ല്‍ കേരള സംസ്ഥാന പിന്നാക്ക വിഭാഗങ്ങളുടെ പട്ടികയില്‍ ഇനം നമ്പര്‍ 30 വിശ്വകര്‍മ്മയുടെ ഉപജാതിയായി പലിശ പെരും കൊല്ലന് ശേഷം ചേര്‍ക്കാവുന്നതാണെന്ന് കമ്മീഷന്‍ ശുപാര്‍ശ ചെയ്യുകയുമായിരുന്നു.

സര്‍ക്കാര്‍ ഈ വിഷയം വിശദമായി പരിശോധിക്കുകയും കമ്മീഷന്റെ ശുപാര്‍ശ അംഗീകരിച്ച് പലിശ പെരുംകൊല്ലന് ശേഷമായി ചേര്‍ത്ത് സംവരണാനുകൂല്യം അനുവദിച്ച് ഉത്തരവ് ഇറക്കുകയായിരുന്നുവെന്ന് മന്ത്രി കുറിച്ചു. ഇത് സംബന്ധിച്ച വിജ്ഞാപനം പ്രത്യേകം പുറപ്പെടുവിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

കടച്ചികൊല്ലന്‍ സമുദായത്തെ ഒബിസി ലിസ്റ്റില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായി. ഇവരെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്‍ പരിശോധിച്ചു. ഇതിനായി 1958 ലെ കേരള സ്റ്റേറ്റ് & സബോര്‍ഡിനേറ്റ് സര്‍വ്വീസ് റൂള്‍സ് പാര്‍ട്ട് I ഷെഡ്യൂളിലെ ലിസ്റ്റ് III ല്‍ കേരള സംസ്ഥാന പിന്നാക്ക വിഭാഗങ്ങളുടെ പട്ടികയില്‍ ഇനം നമ്പര്‍ 30 വിശ്വകര്‍മ്മയുടെ ഉപജാതിയായി പലിശ പെരും കൊല്ലന് ശേഷം ചേര്‍ക്കാവുന്നതാണെന്ന് കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. സര്‍ക്കാര്‍ ഈ വിഷയം വിശദമായി പരിശോധിക്കുകയും കമ്മീഷന്റെ ശുപാര്‍ശ അംഗീകരിച്ച് പലിശ പെരുംകൊല്ലന് ശേഷമായി ചേര്‍ത്ത് സംവരണാനുകൂല്യം അനുവദിച്ച് ഉത്തരവായി. ഇത് സംബന്ധിച്ച വിജ്ഞാപനം പ്രത്യേകം പുറപ്പെടുവിക്കും.

Exit mobile version