പ്രശസ്ത സംവിധായകന്‍ ബാബു നാരായണന്‍ അന്തരിച്ചു

മലയാളത്തിലെ ഹിറ്റ് സംവിധായക കൂട്ടുകെട്ടായ അനില്‍ ബാബുമാരില്‍ ഒരാളാണ് ബാബു നാരായണന്‍

തൃശ്ശൂര്‍: മലയാള സിനിമയിലെ പ്രശസ്ത സംവിധായകന്‍ ബാബു നാരായണന്‍ (59) അന്തരിച്ചു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് തൃശ്ശൂരില്‍ ചികിത്സയില്‍ ആയിരുന്നു അദ്ദേഹം. മലയാളത്തിലെ ഹിറ്റ് സംവിധായക കൂട്ടുകെട്ടായ അനില്‍ ബാബുമാരില്‍ ഒരാളാണ് ബാബു നാരായണന്‍.

ഉത്തമന്‍, ഇങ്ങനെ ഒരു നിലാപക്ഷി, പട്ടാഭിഷേകം, കളിയൂഞ്ഞാല്‍, മന്നാടിയാര്‍ പെണ്ണിന് ചെങ്കോട്ട ചെക്കന്‍, സ്ത്രീധനം, മാന്ത്രികച്ചെപ്പ്, കുടുംബവിശേഷം, അരമനവീടും അഞ്ഞൂറേക്കറും, തുടങ്ങി നിരവധി സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

ഹരിഹരന്റെ സംവിധാന സഹായിയായാണ് അദ്ദേഹം മലയാള സിനിമയില്‍ എത്തിയത്. മാന്ത്രികചെപ്പ് എന്ന ചിത്രത്തിലൂടെയാണ് അനില്‍ ബാബു എന്ന സംവിധായക ജോഡി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്.

Exit mobile version