ദേശീയപാത വികസനത്തിന്റെ നാലില്‍ ഒരു ഭാഗം കേരളം വഹിക്കും

തിരുവനന്തപുരം: ദേശീയപാത വികസന ചെലവില്‍ നാലില്‍ ഒരു ഭാഗം കേരളം വഹിക്കും. ഇതില്‍ ആറായിരംകോടിരൂപയാണ് നാലില്‍ ഒരു ഭാഗമായി കേരളം കണക്കാക്കിയത്. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയിലാണ് വികസനത്തിന്റെ ഒരു ഭാഗം കേരളം വഹിക്കണമെന്ന ആവശ്യം കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി മുന്നോട്ട് വെച്ചത്. ഇതോടെ കാലങ്ങളായി നില്‍ക്കുന്ന സംസ്ഥാനത്തെ ദേശീയപാതകളുടെ വികസനത്തിനുള്ള അവസാന തടസവും നീങ്ങി.

അടുത്തിടെ ഡല്‍ഹിയില്‍ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് മന്ത്രി ജി സുധാകരനും നടത്തിയ ചര്‍ച്ചയിലാണ് കേന്ദ്രം ഈ ആവശ്യം മുന്നോട്ടുവെച്ചത്. സംസ്ഥാനത്ത് മൊത്തം ചെലവ് പ്രതീക്ഷിക്കുന്ന 44,000 കോടി രൂപയില്‍ പകുതിയിലേറെയും ഭൂമിയേറ്റെടുക്കലിനാണ് വേണ്ടിവരുന്നത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇവിടുത്തെ ഉയര്‍ന്ന വിലയാണ് ഇത്രയും തുക വരാന്‍ കാരണം.

ജിഎസ്ടി വരുമാനം ഒഴിവാക്കുന്നതടക്കം ഇതിനുള്ള വഴികളും നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നാണ് സംസ്ഥാനത്ത് ഉന്നതതലയോഗം ചേര്‍ന്നതും പണം കൈമാറാന്‍ തീരുമാനിച്ചതും. സംസ്ഥാനപാത വികസനം അതിവേഗം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം.

Exit mobile version