ചാലിയാര്‍ പുഴയില്‍ ചാടിയ വിദ്യാര്‍ത്ഥിനിയെ കാണാനില്ല; ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബ ഡൈവിങ്ങ് സംഘം തെരച്ചില്‍ തുടരുന്നു

കോഴിക്കോട്: പന്തീരാങ്കാവില്‍ ചാലിയാര്‍ പുഴയിലേക്ക് ചാടിയ വിദ്യാര്‍ത്ഥിനിയെ കാണാതായി. ഫയര്‍ഫോഴ്‌സും പോലീസും തെരച്ചില്‍ തുടങ്ങി. ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബ ഡൈവിങ്ങ് സംഘമാണ് തെരച്ചില്‍ നടത്തുന്നത്.

രാവിലെ പതിനൊന്നരയോടെയാണ് അറപ്പുഴ പാലത്തില്‍ നിന്ന് വിദ്യാര്‍ത്ഥിനി പുഴയിലേക്ക് ചാടിയത്. പാലത്തില്‍ നിന്ന് വിദ്യാര്‍ത്ഥിനി പുഴയിലേക്ക് ചാടുന്നത് ലോറി ഡ്രൈവറാണ് കണ്ടത്. ഇയാള്‍ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.

പുഴയിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് പോലീസിനെയും ഫയര്‍ഫോഴ്‌സിനെയും അറിയിച്ചത്.

Exit mobile version