നിയമസഭയിലെ ചീഫ് വിപ്പ് സ്ഥാനം സിപിഐ ഏറ്റെടുക്കുന്നു; ഒല്ലൂര്‍ എംഎല്‍എ കെ രാജന്‍ ചീഫ് വിപ്പാകും

സിപിഐക്ക് നല്‍കിയ വാഗ്ദാനമായിരുന്നു ചീഫ് വിപ്പ് സ്ഥാനം.

തിരുവനന്തപുരം: നിയമസഭയിലെ ചീഫ് വിപ്പ് സ്ഥാനം സിപിഐക്ക്. ഒല്ലൂര്‍ എംഎല്‍എ കെ രാജനെ ചീഫ് വിപ്പാക്കാന്‍ സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവ് തീരുമാനിച്ചു. കാബിനറ്റ് റാങ്കോടെയാണ് പദവി. നാല് മന്ത്രിമാര്‍ ഡെപ്യൂട്ടി സ്പീക്കര്‍, ചീഫ് വിപ്പ് അങ്ങനെ സിപിഐക്ക് ആറ് കാബിനറ്റ് പദവികളാകും ഇതോടെ.

ബന്ധുനിയമന വിവാദത്തില്‍ കുറ്റവിമുക്തനായ ഇപി ജയരാജനെ വീണ്ടും മന്ത്രിയാക്കിയപ്പോള്‍ സിപിഐക്ക് നല്‍കിയ വാഗ്ദാനമായിരുന്നു ചീഫ് വിപ്പ് സ്ഥാനം.

ജയരാജന്‍ രാജിവച്ചപ്പോള്‍ പകരം എംഎം മണി മന്ത്രിയായി. ജയരാജനെ വീണ്ടും മന്ത്രിയാക്കണമെങ്കില്‍ സിപിഎം മന്ത്രിമാരില്‍ ഒരാള്‍ ഒഴിഞ്ഞ് ജയരാജന്‍ തിരിച്ചുവരട്ടെ എന്ന നിലപാടായിരുന്നു സിപിഐ സ്വീകരിച്ചത്. എന്നാല്‍ ഒരു മന്ത്രിസ്ഥാനം സിപിഎം അധികം നേടിയപ്പോള്‍ പകരമായി സിപിഐക്ക് നല്‍കിയത് ചീഫ് വിപ്പ് സ്ഥാനമായിരുന്നു.

അതെസമയം, പ്രളയകാലത്ത് അധിക ചിലവ് വരുമെന്നതിനാല്‍ സിപിഐ ചീഫ് വിപ്പ് സ്ഥാനം ഏറ്റെടുക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. നിലവില്‍ പദവി ഏറ്റെടുക്കാം എന്ന് പാര്‍ട്ടി നിര്‍വ്വാഹക സമിതി അറിയിക്കുകയായിരുന്നു.

Exit mobile version