യുവാവിനെ തലയ്ക്കടിച്ച് കൊല്ലാന്‍ ശ്രമം ; പ്രതി പോലീസ് പിടിയില്‍

തിരുവനന്തപുരം; പാറശാലയില്‍ യുവാവിനെ തലയ്ക്കടിച്ച് കൊല്ലാന്‍ ശ്രമിച്ച ആള്‍ പിടിയില്‍. മാരായമുട്ടം പെരുങ്കടവിള അഖില്‍ നിവാസില്‍ അഖില്‍ദേവിനാണ് കൊല്ലാന്‍ ശ്രമിച്ചത്. ഇയാളെ ഇന്നലെ രാവിലെ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ മാസം 29ന് ആണ് സംഭവം നടക്കുന്നത്. പെരുങ്കടവിളയില്‍ പൂക്കട നടത്തുന്ന ബൈജു എന്ന് വിളിക്കുന്ന ശ്രീജിത്തിനെയാണ് പ്രതി തലയ്ക്കടിച്ച് കൊല്ലാന്‍ ശ്രമിച്ചത്. പിന്നീട് ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു. തുടര്‍ന്നുള്ള പോലീസ് അന്വേഷണത്തില്‍ പെരുങ്കടവിള ഭാഗത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്.

കുറ്റം ചെയ്ത് ശേഷം അഖില്‍ദേവ് മുട്ടത്തറ, ശ്രീവരാഹം, കോവളം തുടങ്ങിയ ഭാഗങ്ങളിലാണ് ഒളിച്ചു കഴിഞ്ഞത്. പോലീസ് മൊബൈല്‍ ഫോണ്‍ ലോക്കേഷന്‍ നോക്കി ഇയാളെ ഫോളോ ചെയ്യുകയായിരുന്നു. പെരുങ്കടവിള ഭാഗത്തുണ്ടെന്നുള്ള രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്.

ഇന്‍സ്‌പെക്ടര്‍ മൃദുല്‍ കുമാറിന്റെ നേതൃത്വത്തില്‍ എസ്‌സിപി ഒമാരായ സേതുനാഥ്, സനല്‍കുമാര്‍, സനല്‍ ബാബു തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ പിന്തുടര്‍ന്ന് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Exit mobile version