സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി പ്ലസ്ടു വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു

ഇടുക്കി തോപ്രാംകുടിയില്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്

ഇടുക്കി: ഇടുക്കിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചു. ഇടുക്കി തോപ്രാംകുടിയില്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

പെണ്‍കുട്ടിയുടെ ബാഗില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. അതേസമയം ആത്മഹത്യ ചെയ്യാനുള്ള കാരണം കുറിപ്പില്‍ ഇല്ല. ഗുരുതര പരിക്കുകളോടെ വിദ്യാര്‍ത്ഥിയെ തൊടുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Exit mobile version