വയനാട് ചുരത്തില്‍ കെഎസ്ആര്‍ടിസിയും ലോറിയും കൂട്ടിയിടിച്ച് അപകടം; ഗതാഗതം സ്തംഭിച്ചു

അപകടത്തെ തുടര്‍ന്ന് നിരവധി വാഹനങ്ങള്‍ ചുരത്തില്‍ കുടുങ്ങിക്കിടക്കുകയാണ്

വയനാട്: വയനാട് ചുരത്തില്‍ ആറാം വളവില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. സംഭവത്തെ തുടര്‍ന്ന് ചുരത്തിലൂടെയുള്ള ഗതാഗതം സ്തംഭിച്ചു.

അപകടത്തെ തുടര്‍ന്ന് നിരവധി വാഹനങ്ങള്‍ ചുരത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. അരമണിക്കൂറിനുള്ളില്‍ പ്രശ്‌നം പരിഹരിക്കുമെന്നാണ് പോലീസും ചുരം സംരക്ഷണ സമിതിയും അറിയിക്കുന്നത്.

Exit mobile version