കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ സഹോദരന്‍ ജയചന്ദ്രന്‍ ചുള്ളിക്കാട് നിര്യാതനായി

റോഡില്‍ അവശനിലയില്‍ കണ്ടെത്തിയ ജയചന്ദ്രനെ എല്ലാവരും ചേര്‍ന്ന് കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

കൊടുങ്ങല്ലൂര്‍: കവിയും നടനുമായ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ സഹോദരന്‍ ജയചന്ദ്രന്‍ ചുള്ളിക്കാട് (54) നിര്യാതനായി. കാന്‍സര്‍ രോഗബാധിതനായ അദ്ദേഹത്തിന് ഇന്ന് രാവിലെ രോഗം മൂര്‍ഛിക്കുകയായിരുന്നു. എട്ട് മണിയോടെ മരണപ്പെട്ടു.

റോഡില്‍ അവശനിലയില്‍ കണ്ടെത്തിയ ജയചന്ദ്രനെ എല്ലാവരും ചേര്‍ന്ന് കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചുള്ളിക്കാടിന്റെ സഹോദരന്‍ ദിവസങ്ങളായി തെരുവോരത്ത് കഴിഞ്ഞിരുന്നത് നേരത്തേ വാര്‍ത്തയായിരുന്നു. അദ്ദേഹത്തെ കാണാന്‍ വരില്ലെന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാടും വരില്ലെന്നും ഏറ്റെടുക്കില്ല എന്ന് പറഞ്ഞും വിവാദത്തില്‍ കലാശിച്ചിരുന്നു.

എന്നാല്‍ പിന്നീട് അദ്ദേഹത്തെ കാണാന്‍ ചുള്ളിക്കാട് വരികയും ചെയ്തു. വേണ്ട സഹായങ്ങള്‍ എല്ലാം നല്‍കിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് വീടുവിട്ടിറങ്ങിയ അവിവാഹിതനായ ചന്ദ്രന്‍കുട്ടി പറവൂരില്‍ ഒറ്റയ്ക്കായിരുന്നു താമസം. ഏറെക്കാലത്തിനു ശേഷമാണ് ഇവര്‍ തമ്മില്‍ കാണുന്നത്.

Exit mobile version