സിഒടി നസീര്‍ വധശ്രമക്കേസ് പാര്‍ട്ടിക്ക് മേല്‍ കെട്ടിവെക്കാന്‍ ശ്രമം; കേസുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്നും കോടിയേരി

കേസ് പോലീസ് അന്വേഷിക്കുന്നുണ്ടെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു

കണ്ണൂര്‍: സിഒടി നസീര്‍ വധശ്രമക്കേസില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേസ് പാര്‍ട്ടിക്ക് മേല്‍ കെട്ടിവെക്കാന്‍ ചിലര്‍ ശ്രമിച്ചെന്നും കേസ് പോലീസ് അന്വേഷിക്കുന്നുണ്ടെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. കണ്ണൂരില്‍ സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോടിയേരി.

എഎന്‍ ഷംസീര്‍ എംഎല്‍എയ്ക്ക് നേരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിച്ച പാര്‍ട്ടി കമ്മിഷന്‍ റിപ്പോര്‍ട്ട് മാധ്യമങ്ങളുമായി പങ്കുവെക്കേണ്ട കാര്യമില്ലെന്നും കോടിയേരി പറഞ്ഞു. അതെസമയം, ഷംസീര്‍ എഎല്‍എക്കെതിരായ ആരോപണങ്ങള്‍ അന്വേഷിച്ച രണ്ടംഗ കമ്മിഷന്റെ കണ്ടെത്തലുകള്‍ സംസ്ഥാന സെക്രട്ടറിയും കേന്ദ്ര കമ്മിറ്റിയംഗങ്ങളും യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തതായാണ് സൂചന.

Exit mobile version