കെഎം ഷാജിയെ അയോഗ്യനാക്കിയ വിധി ഹൈക്കോടതി സ്‌റ്റേ ചെയ്തു

കെഎം ഷാജിയെ അയോഗ്യനാക്കിയ ജസ്റ്റിസ് പിഡി രാജന്‍ ബഞ്ച് തന്നെയാണ് സ്‌റ്റേ അനുവദിച്ചിരിക്കുന്നത്.

കൊച്ചി: കെഎം ഷാജിയെ അയോഗ്യനാക്കിയ വിധി സ്‌റ്റേ ചെയ്യ്തു. രണ്ടാഴ്ചത്തേക്കാണ് സ്‌റ്റേ അനുവദിച്ചിരിക്കുന്നത്. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. 50000 രൂപ ഒരാഴ്ചക്കകം കെട്ടിവയ്ക്കാനും കോടതി വിധിച്ചു.വിധിയ്‌ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നതിനാല്‍ തല്‍ക്കാലത്തേയ്ക്ക് വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിരുന്നത്.

സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി തീരുമാനമെടുക്കാന്‍ കാലതാമസം വന്നേയ്ക്കാം. അത്രയും കാലം അഴീക്കോട് മണ്ഡലത്തില്‍ എംഎല്‍എയുണ്ടാകില്ല. ഈ സാഹചര്യത്തില്‍ തല്‍ക്കാലത്തേയ്ക്ക് വിധി സ്റ്റേ ചെയ്യണമെന്നാണ് ഷാജിയുടെ പ്രധാന ആവശ്യം

കെഎം ഷാജിയെ അയോഗ്യനാക്കിയ ജസ്റ്റിസ് പിഡി രാജന്‍ ബഞ്ച് തന്നെയാണ് സ്‌റ്റേ അനുവദിച്ചിരിക്കുന്നത്.

Exit mobile version