ശബരിമല: വിധിയ്‌ക്കൊപ്പം നില്‍ക്കേണ്ട സ്ത്രീകള്‍ പോലും പിന്തുണച്ചില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

സ്ത്രീയ്ക്കും പുരിഷനും ഭരണഘടന അനുശാസിക്കുന്ന തുല്യമായ അവകാശം നടപ്പാക്കാനായിരുന്നു കോടതിവിധി. എന്നാല്‍ ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിന് പിന്നില്‍ സ്ത്രീകളെ പൂര്‍ണ്ണമായി അണിനിരത്താന്‍ സാധിച്ചോയെന്ന് പരിശോധിക്കണമെന്ന് കോടിയേരി പറഞ്ഞു. ഇന്നലെ ഒറ്റപ്പാലത്ത് നടന്ന പുസ്തക പ്രകാശന ചടങ്ങിലായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം.

സ്ത്രീക്കും പുരുഷനും ഭരണഘടന അനുശാസിക്കുന്ന തുല്യാവകാശം നടപ്പാക്കാന്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയുടെ ഭാഗമായി സ്വീകരിച്ച നിലപാടിനു പിന്നില്‍ സ്ത്രീകളെ പൂര്‍ണമായി അണിനിരത്താന്‍ സാധിച്ചോയെന്ന് പരിശോധിക്കണം. വിധിക്കൊപ്പം നിലകൊള്ളേണ്ട സ്ത്രീകള്‍ പോലും അതിന് പിന്നില്‍ അണിനിരന്നില്ല. തീരുമാനം വഴി ഗുണം ലഭിക്കുന്നവര്‍ തന്നെ വിശ്വാസത്തിന്റെയും ആചാരത്തിന്റെയും പേരില്‍ സംശയാലുക്കളായി മാറുന്ന അനുഭവം മുന്‍പും ഉണ്ടായിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.

Exit mobile version