ജീവനക്കാരെ മര്‍ദ്ദിച്ചാല്‍ കടുത്ത ശിക്ഷ; പൊതുജനങ്ങള്‍ക്ക് കെഎസ്ഇബിയുടെ മുന്നറിയിപ്പ്

തങ്ങളുടെ ജോലി തടസ്സപ്പെടുത്തുകയോ ജീവനക്കാരെ മര്‍ദ്ദിക്കുകയോ ചെയ്താല്‍ ലഭിക്കാനിടയുള്ള ശിക്ഷയെക്കുറിച്ച് കെഎസ്ഇബി ഫേസ്ബുക്കില്‍ കുറിച്ചു.

തിരുവനന്തപുരം: കറന്റ് തടസ്സപ്പെട്ടതിന്റെ പേരില്‍ ചീത്തവിളിയും മര്‍ദ്ദനമുറകളുമായി ഓഫീസിലേക്കെത്തുന്ന പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കെഎസ്ഇബി. ഫേസ്ബുക്കിലൂടെയാണ് കെഎസ്ഇബി രംഗത്ത് എത്തിയത്.

തങ്ങളുടെ ജോലി തടസ്സപ്പെടുത്തുകയോ ജീവനക്കാരെ മര്‍ദ്ദിക്കുകയോ ചെയ്താല്‍ ലഭിക്കാനിടയുള്ള ശിക്ഷയെക്കുറിച്ച് കെഎസ്ഇബി ഫേസ്ബുക്കില്‍ കുറിച്ചു. പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക് എന്ന തലക്കെട്ടോടെയാണ് ഫേസ്ബുക്ക് പോസ്റ്റ്. കെഎസ്ഇബി ജീവനക്കാരെ ജോലി ചെയ്യുന്നതില്‍ നിന്ന് തടസ്സപ്പടുത്തിയാല്‍ 3 മാസം തടവും പിഴയും ശിക്ഷയായി ലഭിക്കുമെന്ന് പോസ്റ്റില്‍ പറയുന്നു.

ജീവനക്കാരെ മര്‍ദ്ദിച്ചാല്‍ ലഭിക്കുന്ന ശിക്ഷ എന്താണെന്നും ഓഫീസില്‍ അതിക്രമിച്ചു കയറി വസ്തുവകകള്‍ നശിപ്പിച്ചാല്‍ എന്ത് ശിക്ഷ ലഭിക്കുമെന്നുമെല്ലാം വകുപ്പുകള്‍ സഹിതം വിശദമാക്കിയിട്ടുണ്ട്.

Exit mobile version