എഴുത്തുകാരനും ഗാനരചയിതാവുമായ പഴവിള രമേശന്‍ അന്തരിച്ചു

2017ല്‍ സമഗ്ര സംഭാവനയ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു

തിരുവനന്തപുരം: പ്രശസ്ത എഴുത്തുകാരനും ഗാന രചയിതാവുമായ പഴവിള രമേശന്‍ അന്തരിച്ചു. രാവിലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

പതിന്നാലാമത്തെ വയസില്‍ നാടകങ്ങള്‍ക്ക് ഗാനം എഴുതിക്കൊണ്ടാണ് അദ്ദേഹം ഗാനരംഗത്തെത്തിയത്. അദ്ദേഹം പാട്ടെഴുതിയ ആദ്യ ചിത്രം ഗോപി സംവിധാനം ചെയ്ത ഞാറ്റടിയാണ്. ആശംസകളോടെ, മാളൂട്ടി, അങ്കിള്‍ ബണ്‍, വസുധ തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം ഗാനങ്ങള്‍ എഴുതിയിട്ടുണ്ട്.

2017ല്‍ സമഗ്ര സംഭാവനയ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. അബുദാബി ശക്തി അവാര്‍ഡ്, ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്, വിശ്വവേദി സാഹിത്യ പുരസ്‌കാരം, മഹാകവി പി ഫൗണ്ടേഷന്‍ പഠനഗവേഷണ കേന്ദ്രത്തിന്റെ കവി പ്രതിഭാ ബഹുമതി എന്നീ പുസ്‌കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഓര്‍മകളുടെ വര്‍ത്തമാനം, മായാത്ത വരകള്‍, നേര്‍വര, മഴയുടെ ജാലകം, ഞാനെന്റെ കാടുകളിലേക്ക്, പ്രയാണ പുരുഷന്‍, എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന രചനകള്‍.

Exit mobile version