ആലപ്പുഴയില്‍ യുവാവിനെ ബൈക്കിലെത്തിയ സംഘം വെട്ടി പരിക്കേല്‍പ്പിച്ചു

ചാരുംമൂട്: റോഡിന്റെ അരികിലുള്ള കടയുടെ മുന്നില്‍ ഇരുന്ന യുവാവിനെ ബൈക്കിലെത്തിയ സംഘം വെട്ടി പരിക്കേല്‍പ്പിച്ചു. നൂറനാട് പത്താം കുറ്റി ഷെബി മന്‍സിലില്‍ അബ്ദുള്‍ റജീഷ് (36)നാണ് പരിക്കേറ്റത്. വയറിന് വെട്ടേറ്റ അബ്ദുള്‍ റജീഷിനെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രാത്രി ഏഴരയോടെയാണ് സംഭവം. അബ്ദുള്‍ റജീഷ് പത്താം കുറ്റി ജംഗ്ഷന് സമീപമുള്ള കടയുടെ മുന്നില്‍ ഇരിക്കുമ്പോള്‍ ബൈക്കിലെത്തിയ രണ്ടംഗ സംഘം വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.

വയറിന് വെട്ടേറ്റ ഇയാളെ ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടു പോയി. നൂറനാട് പോലീസ് സ്ഥലത്തെത്തി വേണ്ട നടപടികള്‍ സ്വീകരിച്ചു.

Exit mobile version