പൂവാലന്മാര്‍ ശ്രദ്ധിക്കുക, നിങ്ങള്‍ക്കുള്ള പണി ഇതല്ല; സോഷ്യല്‍ മീഡിയ കൈയ്യടക്കി ഒരു പോസ്റ്റര്‍

തൃശ്ശൂര്‍: സ്‌കൂളും കോളേജുമെല്ലാം തുറന്ന സ്ഥിതിക്ക് ഇനി പൂവാലന്മാരായ ചേട്ടന്മാര്‍ക്കും പണി കൂടും വഴിയരികിലും ബസ് സ്‌റ്റോപ്പിലും എന്തിനേറെ പറയുന്നു കോളേജിന്റെ കവാടത്തില്‍ വരെ പെണ്‍കുട്ടികളെ കാത്ത് നില്‍പ്പുണ്ടാവും. ഇവിടെ ഇതാ ഇന്നലെ സ്‌കൂള്‍ തുറന്ന ദിവസം ഒരു കടയുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററാണ് സോഷ്യല്‍ മീഡിയയില്‍ ഇടം പിടിച്ചിരിക്കുന്നത്.

‘ പൂവാലന്മാരുടെ ശ്രദ്ധയ്ക്ക്… വിദ്യാര്‍ത്ഥിനികളെ സ്‌കൂളില്‍ കൊണ്ട് വിടാനും തിരികെ കൊണ്ട് വരാനും അവരുടെ രക്ഷിതാക്കളുണ്ട്. നിങ്ങള്‍ സമയം കളയേണ്ട.’ എന്നാണ് പോസ്റ്ററിലുള്ളത്. ഒപ്പം കടയുടെ മുന്നില്‍ കൂട്ടം കൂടി നില്‍ക്കരുത് എന്നും ഉണ്ട്.

Exit mobile version