‘ പൊതു വിദ്യാലയത്തിലേക്ക് ഒരാള്‍ കൂടി’ ! മകന് പിന്നാലെ മകളയെും സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്ത് വിടി ബല്‍റാം

മകളെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്ത വിവരം ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പങ്കുവെച്ചത്.

പാലക്കാട്: പല അച്ഛനമ്മന്മാര്‍ക്കും കുട്ടികളെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ക്കാന്‍ ഇന്ന് താല്‍പര്യമില്ല. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി തന്റെ മകന് പിന്നാലെ മകളെയും സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്തിരിക്കുകയാണ് എംഎല്‍എ വിടി ബല്‍റാം. സ്വന്തം മണ്ഡലത്തിലെ അരിക്കാട് ഗവ. എല്‍പി സ്‌കൂളിലാണ് ബല്‍റാം മകള്‍ അവന്തികയെ ചേര്‍ത്തത്. മകളെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്ത വിവരം ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പങ്കുവെച്ചത്.

പൊതുവിദ്യാലയത്തിലേക്ക് ഒരാള്‍ കൂടി എന്നുതുടങ്ങുന്ന കുറിപ്പോടെയാണ് മകളെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്ത വിവരം ബല്‍റാം അറിയിച്ചത്. ഇതേ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ബല്‍റാമിന്റെ മകന്‍ അദ്വൈത് മാനവ്.

പൊതുവിദ്യാലയം നന്മയാണ് എന്ന സന്ദേശത്തോടെ ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു രണ്ട് വര്‍ഷം മുമ്പ് മകന്‍ അദ്വൈതിന്റെ സ്‌കൂള്‍ പ്രവേശന വിവരം ബല്‍റാം പങ്കുവെച്ചത്. ജാതിയും മതവും രേഖപ്പെടുത്തേണ്ട കോളത്തില്‍ മതമില്ല എന്നാണ് എഴുതിയതെന്നും പ്രായപൂര്‍ത്തിയായ ശേഷം ഇഷ്ടമുള്ള മതം മകന്‍ തന്നെ തെരഞ്ഞെടുക്കട്ടെ എന്നായിരുന്നു ബല്‍റാം ലൈവില്‍ പറഞ്ഞത്.

Exit mobile version