നിപ; വിദ്യാര്‍ത്ഥിയുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍; പനി കുറഞ്ഞെന്നും ഡോക്ടര്‍മാര്‍

കൊച്ചി: നിപ ബാധിതനായി കൊച്ചിയില്‍ ചികിത്സയിലുള്ള വിദ്യാര്‍ത്ഥിയുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. വിദ്യാര്‍ത്ഥിയുടെ പനി കുറഞ്ഞു. നിലവില്‍ മറ്റാര്‍ക്കും രോഗ ബാധ ഉണ്ടാകാനുള്ള സാഹചര്യമില്ല. അസുഖ ലക്ഷണമുള്ളവരെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയതായും ഡോക്ടര്‍മാര്‍ അറിയിച്ചു.

അതെസമയം നിപ ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ആകെ 311 പേര് നിരീക്ഷണത്തിലുണ്ട്. ഇടുക്കി, കൊല്ലം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലുള്ളവരെയാണ് നിരീക്ഷണത്തില്‍ വച്ചിരിക്കുന്നത്.
വിദ്യാര്‍ത്ഥിയുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന നാലുപേര്‍ക്ക് പനിയും ശാരീരികാസ്വാസ്ഥ്യങ്ങളും അനുഭവപ്പെട്ടിട്ടുണ്ട്. രോഗിയുടെ അടുത്ത സുഹൃത്തിനും ബന്ധുവിനും രോഗിയെ ആദ്യം പരിചരിച്ച രണ്ടും നഴ്‌സുമാര്‍ക്കുമാണ് പനി. ഇതില്‍ അസ്വസ്ഥതകള്‍ ഉള്ളവരെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്.

Exit mobile version