വീട് നഷ്ടപ്പെട്ടവര്‍ക്ക് കൈത്താങ്ങുമായി അമേരിക്കല്‍ മലയാളി സംഘടനയായ ഫോമ

തിരുവല്ല: പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് കൈത്താങ്ങുമായി അമേരിക്കന്‍ മലയാളി സംഘടനയായ ഫോമ. പ്രളയത്തെ ചെറുക്കാന്‍ കെല്‍പ്പുള്ള രണ്ടു മുറി വീടുകളാണ് ഏഴു ലക്ഷം രൂപ ചെലവില്‍ ഫോമ നിര്‍മ്മിച്ചത്. ശേഷിക്കുന്ന വീടുകളുടെ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാവും.

തിരുവല്ലയില്‍ സംഘടന നിര്‍മ്മിച്ച് നല്‍കിയ 20 വീടുകള്‍ ധനമന്ത്രി തോമസ് ഐസക് ഗുണഭോക്താക്കള്‍ക്ക് കൈമാറി. ചിട്ടിയിലൂടെയും കടപ്പത്രങ്ങളിലൂടെയും പ്രവാസി നിക്ഷേപങ്ങള്‍ പ്രയോജനപ്പെടുത്തുമെന്ന് വീടുകളുടെ താക്കോല്‍ സമര്‍പ്പിക്കുന്നതിനിടയില്‍ അദ്ദേഹം വ്യക്തമാക്കി.

ഫെഡറേഷന്‍ ഓഫ് അമേരിക്കന്‍ മലയാളി അസോസിയേഷന്‍ തിരുവല്ലയില്‍ 40 വീടുകളാണ് നിര്‍മ്മിക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയായ 20 വീടുകളാണ് കൈമാറിയിരിക്കുന്നത് . തണല്‍ എന്ന സംഘടനയുമായി ചേര്‍ന്ന് ഒരു വീടിന് ഏഴു ലക്ഷം രൂപ ചെലവഴിച്ചായിരുന്നു നിര്‍മ്മാണം. നാലുമാസം കൊണ്ട് 20 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു.

Exit mobile version