ദുരുദ്ദേശത്തോടെ ആചാരം ലംഘനം നടത്തിയാല്‍ മാത്രമേ ശങ്കര്‍ദാസിന്റെ ബോര്‍ഡ് അംഗത്വം റദ്ദാക്കാനാകൂ! ഹൈക്കോടതി

ഇരുമുടിക്കെട്ട് ഇല്ലാതെ പതിനെട്ടാം പടി കയറിയ ശങ്കര്‍ദാസിന്റെ ഭാഗത്ത് പെരുമാറ്റ ദൂഷ്യം ഉണ്ടായോയെന്ന് വ്യക്തമാകേണ്ടതുണ്ട്. സംഭവത്തില്‍ ദുരുദ്ദേശത്തോടെ ആചാരം ലംഘിച്ചെങ്കില്‍ മാത്രമേ ദേവസ്വം ബോര്‍ഡ് അംഗത്വം റദ്ദാക്കാനാകു.

കൊച്ചി: ദേവസ്വംബോര്‍ഡ് അംഗം ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറിയ സംഭവത്തില്‍, ദുരുദ്ദേശത്തോടെ ആചാരം ലംഘനം ഉണ്ടായിട്ടുണ്ടെങ്കില്‍ മാത്രമേ അംഗത്വം റദ്ദ് ചെയ്യാന്‍ കഴിയുകയുള്ളൂ എന്ന് ഹൈക്കോടതി. ഇരുമുടികെട്ടില്ലാതെ പതിനെട്ടാംപടി കയറി, ആചാരലംഘനം നടത്തിയ ദേവസ്വം ബോര്‍ഡ് അംഗം ശങ്കര്‍ ദാസിനെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

ഇരുമുടിക്കെട്ട് ഇല്ലാതെ പതിനെട്ടാം പടി കയറിയ ശങ്കര്‍ദാസിന്റെ ഭാഗത്ത് പെരുമാറ്റ ദൂഷ്യം ഉണ്ടായോയെന്ന് വ്യക്തമാകേണ്ടതുണ്ട്. സംഭവത്തില്‍ ദുരുദ്ദേശത്തോടെ ആചാരം ലംഘിച്ചെങ്കില്‍ മാത്രമേ ദേവസ്വം ബോര്‍ഡ് അംഗത്വം റദ്ദാക്കാനാകു. പതിനെട്ടാം പടിയില്‍ പോലീസുകാര്‍ സേവനം ചെയ്യുന്നത് ആചാരലംഘനമെന്ന് പറയാന്‍ കഴിയുമോ എന്നും കോടതി ചോദിച്ചു.

അതേസമയം ഇരുമുടിക്കെട്ടില്ലാതെ താന്‍ പതിനെട്ടാം പടി കയറിയത് ചടങ്ങിന്റെ ഭാഗമായിട്ടായിരുന്നു. അത് ആചാര ലംഘനമല്ല. ആചാര ലംഘനമാണെങ്കില്‍ പരിഹാരക്രിയ ചെയ്യാന്‍ തയാറാണെന്നും ശങ്കര്‍ ദാസ് പറഞ്ഞു.

Exit mobile version