മലയാളികള്‍ മൂന്ന് നേരം മതേതരത്വം തിന്ന് വയര്‍ നിറയ്ക്കട്ടെ, വികസനമല്ലല്ലോ കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടത്; വിമര്‍ശിച്ച് ബി ഗോപാലകൃഷ്ണ്‍

ഒരു പ്രമുഖ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഗോപാലകൃഷ്ണന്‍ രൂക്ഷവിമര്‍ശനങ്ങള്‍ നടത്തിയത്.

തിരുവനന്തപുരം: വി മുരളീധരന് ലഭിച്ച മന്ത്രിസ്ഥാനം കേരളത്തിന് മോഡി നല്‍കിയ വെറും ഔദാര്യമാണെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. കേരളത്തിന് മന്ത്രിസ്ഥാനം ആവശ്യപ്പെടാന്‍ എന്ത് അര്‍ഹതയാണ് ഉള്ളതെന്നും നേതാവ് ചോദിക്കുന്നുണ്ട്. മലയാളികള്‍ മൂന്ന് നേരം മതേതരത്വം തിന്ന് വയറ് നിറയ്ക്കട്ടെ, വികസനമല്ലല്ലോ കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടതെന്നും ഗോപാലകൃഷ്ണന്‍ വിമര്‍ശിച്ചു.

കേരളത്തില്‍ ബിജെപി സീറ്റ് നേടാതിരുന്നത് മാധ്യമങ്ങളുടെയും ഇടത് വലതു നേതാക്കളുടെയും ദുഷ്പ്രചാരണം ഒന്ന് കൊണ്ട് മാത്രമാണെന്നും ഗോപാലകൃഷ്ണന്‍ ആരോപിച്ചു. ഒരു പ്രമുഖ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഗോപാലകൃഷ്ണന്‍ രൂക്ഷവിമര്‍ശനങ്ങള്‍ നടത്തിയത്.

തിരുവനന്തപുരത്ത് ക്രോസ് വോട്ടിങ് നടന്നില്ലായിരുന്നുവെങ്കില്‍ കുമ്മനം ജയിച്ചേനെയെന്നും വത്തിക്കാന്റെ സ്വാധീനം ഉപയോഗിച്ചാണ് ക്രിസ്ത്യാനികളെ വോട്ട് ചെയ്യുന്നതില്‍ നിന്നും തടഞ്ഞതെന്നും മോഡിയില്‍ നിന്ന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കോടികള്‍ നേടിയ സഭകളാണ് തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിക്ക് എതിരെ തിരിഞ്ഞതെന്നും ഗോപാലകൃഷ്ണന്‍ പറയുന്നു.

Exit mobile version