എഎ റഹീം ബിജെപിയിലേക്ക് വന്നോട്ടേയെന്ന് ബി ഗോപാലകൃഷ്ണന്‍; ചാണക കുഴിയിലേക്ക് ആരെങ്കിലും ചാടുമോ എന്ന് എഎ റഹീം

കൊച്ചി: തന്നെ ബിജെപിയിലേക്ക് ക്ഷണിച്ച ബി ഗോപാലകൃഷ്ണന് തക്ക മറുപടി നല്‍കി ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് എഎ റഹീം. റഹീം ബിജെപിയിലേക്ക് വന്നാല്‍ സ്വീകരിക്കുമെന്നായിരുന്നു ഗോപാലകൃഷ്ണന്‍ പറഞ്ഞത്.

എന്നാല്‍, ചാണക കുഴിയിലേക്ക് ‘ആരെങ്കിലും ചാടുമോ എന്റെ ഗോപാലകൃഷ്ണാ’ എന്നായിരുന്നു റഹീം കൈകൂപ്പികൊണ്ട് ഗോപാലകൃഷ്ണനോട് ചോദിച്ചത്. മാതൃഭൂമി ന്യൂസ് ചര്‍ച്ചയില്‍ ഗോപാലകൃഷ്ണന്റെയും റഹീമിന്റെയും പ്രതികരണം.

‘ഉത്തര്‍പ്രദേശില്‍ മാത്രമല്ല, ബിജെപിയുടെ സ്ഥാനാര്‍ത്ഥിയെന്ന നിലയിലേക്ക് മുസ്ലിങ്ങള്‍ വരുന്നില്ല. പാര്‍ട്ടിയിലേക്ക് കൂടുതല്‍ മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ടവര്‍ വരട്ടേ. എഎ റഹീം ബിജെപിയിലേക്ക് വന്നോട്ടേ, സ്വീകരിക്കും. ഞാനുള്ള കാര്യം തുറന്ന് പറഞ്ഞതാണ്,’ എന്നായിരുന്നു ബി ഗോപാലകൃഷ്ണന്‍ പറഞ്ഞത്.

‘ആരെയും ഞങ്ങള്‍ ക്ഷണിക്കുകയാണ്. മുസ്ലിങ്ങളെയും ക്ഷണിക്കുകയാണ്, റഹീമിനും വരാം, എന്നെല്ലാം പറയുമ്പോള്‍ ചാണക കുഴിയിലേക്ക് ആരെങ്കിലും ചാടുമോ എന്റെ ഗോപാലകൃഷ്ണാ. ആരും ചാടില്ല. വിവരമുള്ള ആരും ചാടില്ല,’ റഹീം പറഞ്ഞു.

അത് വിറ്റ് പൈസയുണ്ടാക്കുന്നവരാണ് നിങ്ങളെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞതിന് അങ്ങനെയെങ്കില്‍ ഗോപാലകൃഷ്ണന്‍ ചാണക കുഴിയില്‍ ഇറങ്ങി കുളിച്ച് പോയി കിടന്ന് ഉറങ്ങുയെന്നാണ് റഹീം നല്‍കിയ മറുപടി.

Exit mobile version